Breaking News

Trending right now:
Description
 
Nov 14, 2017

പൊലീസ്‌ ഉദ്യോഗസ്ഥന്റെ നടുവ്‌ പൊലീസുകാരി തിരുമ്മിയത്‌ ഹിറ്റായി

image പൊലീസ്‌ ഉദ്യോഗസ്ഥന്റെ നടുവ്‌ പൊലീസുകാരി തിരുമ്മുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍ ഹിറ്റായി. തെലുങ്കാനയിലാണ്‌ സംഭവം. ഗഡ്‌ വാളില്‍ അസിസ്‌റ്റന്റ്‌ സബ്‌ ഇന്‍സ്‌പെക്ടറായ ഹസനാണ്‌ തന്റെ നടുവ്‌ തിരുമ്മാന്‍ വനിതാ പൊലീസുകാരിയെ നിയോഗിച്ചത്‌. ഗത്യന്തരമില്ലാതെ പൊലീസുകാരിക്ക്‌ നടുവ്‌ തടവിക്കൊടുക്കേണ്ടിവന്നു. കാക്കിഷര്‍ട്ട്‌ നീക്കി കമിഴ്‌ന്നു കിടക്കുന്ന പൊലീസ്‌ ഉദ്യോഗസ്ഥനെ കാക്കിസാരിയണിഞ്ഞ ഹോംഗാര്‍ഡ്‌ തിരുമ്മുന്നതാണ്‌ വീഡിയോ ദൃശ്യം. സമൂഹമാധ്യമങ്ങളില്‍ തിരുമ്മല്‍ വീഡിയോ പ്രചരിച്ചതോടെയാണ്‌ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടത്‌. സംഭവം ഏറെ വിവാദം ഉണ്ടാക്കുകയും ചെയ്‌തു. എന്തായാലും ജില്ലാ പൊലീസ്‌ അധികൃതര്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ട്‌.