Breaking News

Trending right now:
Description
 
Nov 14, 2017

മന്ത്രി തോമസ്‌ ചാണ്ടി സ്ഥാനം ഒഴിയണമെന്ന്‌ പന്ന്യന്‍

image ആരോപണവിധേയനായ മന്ത്രി തോമസ്‌ ചാണ്ടി സ്ഥാനത്തു തുടരാന്‍ അവകാശമില്ലെന്നു സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍. കായല്‍ഭൂമി കയ്യേറിയെന്നാണ്‌ മന്ത്രിക്കെതിരെയുള്ള ആരോപണം. ഇതുസംബന്ധിച്ച്‌ കലക്ടര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിട്ടുണ്ട്‌. റിപ്പോര്‍ട്ടിന്റെ ആടിസ്ഥാനത്തില്‍ മന്ത്രിക്ക്‌ സ്ഥാനത്ത്‌ തുടരാന്‍ അര്‍ഹതയില്ല. നിയമലംഘനം നടത്തുന്നയാള്‍ അധികാരത്തില്‍ തുടരുന്നതോട്‌ സിപിഐയ്‌ക്ക്‌ യോജിപ്പില്ല. റിപ്പോര്‍ട്ട്‌ വന്നശേഷവും മന്ത്രി രാജിവച്ചിട്ടില്ല. ഇടതുപക്ഷമുന്നണി ജനങ്ങളുടെ മുന്നണിയാണ്‌. മുന്നണിക്കു മോശം ചെയ്യുന്നയാളെ മുന്നണിയുടെ കൂടെ നിര്‍ത്താന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാഞ്ഞിരപ്പള്ളിയില്‍ നടന്ന സിപിഐ ലോക്കല്‍ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ്‌ പന്ന്യന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്‌.