Nov 14, 2017
വിഎസിന്റെ മകന് അരുണ്‍ കുറ്റക്കാരനല്ലെന്ന് വിജിലന്‍സ്
ഐഎച്ച്ആര്‍ഡി നിയമനുവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തിയെന്ന കേസില്‍
ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്റെ മകന്
വി.എ.അരുണ്‍കുമാര്‍ കുറ്റക്കാരനല്ലെന്നു വിജിലന്‍സ്. ഇതോട അന്വേഷണം
അവസാനിപ്പിച്ച് പ്രത്യേക കോടതിയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട്
നല്‍കുകയും ചെയ്തു. നിയമസഭാ സമിതിയുടെ കണ്ടെത്തലുകള്‍ തള്ളിയാണ് അരുണിന്
ക്ലീന്‍ചിറ്റ് നല്‍കിയത്. യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കാതെ
അരുണ്‍കുമാറിന് ഐഎച്ച്ആര്‍ഡിയില്‍ നിയമനവും സ്ഥാനക്കയറ്റവും
നല്‍കിയെന്നായിരുന്നു കേസ്. അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു
അരുണ്‍കുമാറിന് ആദ്യം നിയമനം ലഭിച്ചത്. 12വര്‍ഷത്തിനിടെ ജോയിന്റ്
ഡയറക്ടര്‍, അഡീഷനല്‍ ഡയറക്ടര്‍, ഐസിടി അക്കാദമി ഡയറക്ടര്‍ എന്നിങ്ങനെ
സ്ഥാനക്കയറ്റവും ലഭിച്ചു. നിയമനത്തില്‍ ക്രമക്കേടു കണ്ടെത്തിയതോടെ 2011-ല്‍
യുഡിഎഫ് സര്‍ക്കാരാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.