Breaking News

Trending right now:
Description
 
Nov 14, 2017

ക്ലിഫ്‌ ഹൗസിലേക്ക്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ മാര്‍ച്ച്‌; സംഘര്‍ഷം

image കായല്‍ കയ്യേറിയ മന്ത്രി തോമസ്‌ ചാണ്ടി രാജിവയ്‌ക്കണമെന്നു ആവശ്യപ്പെട്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തിരുവനന്തപുരം ക്ലിഫ്‌ ഹൗസിലേക്ക്‌ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംസ്ഥാന പ്രസിഡന്റ്‌ ഡീന്‍ കുര്യാക്കോസ്‌ ഉള്‍പ്പെടെ ഒമ്പതു പേര്‍ക്കു പരുക്കേറ്റു. പ്രവര്‍ത്തകരുടെ മാര്‍ച്ച്‌ പൊലീസ്‌ ബാരിക്കേഡുകള്‍ മറച്ച്‌ തടയാന്‍ ശ്രമിച്ചതോടെയാണ്‌ സംഘര്‍ഷാവസ്ഥ ഉണ്ടായത്‌. പ്രകോഭിതരായ പ്രവര്‍ത്തകര്‍ കൊടി കെട്ടിയ കമ്പ്‌ പൊലീസിനു നേര്‍ത്ത്‌ വലിച്ചെറിഞ്ഞതോടെ പൊലീസ്‌ ലാത്തിവീശി. ജലപീരങ്കിയും കണ്ണീര്‍വാതകഷെല്ലും പ്രയോഗിച്ചു. ഇതിനിടെ പ്രര്‍ത്തകര്‍ പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. തുടര്‍ന്നാണ്‌ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ പരുക്കേറ്റത്‌.