Breaking News

Trending right now:
Description
 
Nov 13, 2017

ഇറാന്‍-ഇറാഖ്‌ അതിര്‍ത്തിയില്‍ ഭൂചലനം: മരണസംഖ്യ 328 കടന്നു; ഇടുക്കിയിലും ഭൂചലനം

image ഇറാന്‍-ഇറാഖ്‌ അതിര്‍ത്തിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ 328 കടന്നതായി റിപ്പോര്‍ട്ട്‌. 3950 പേര്‍ക്ക്‌ പരുക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്‌. 70,000 പേര്‍ ഭവനരഹിതരായി. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയായ ഹാലബ്‌ജയിലാണ്‌ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഞായറാഴ്‌ച രാത്രി 9.20നായിരുന്നു ഭൂചലനമുണ്ടായത്‌. ഇറാനിലെ എട്ട്‌ ഗ്രാമങ്ങളിലാണ്‌ കൂടുതല്‍ നാശം. കടകളും കെട്ടിടങ്ങളുമടക്കം തകര്‍ന്നുവീണു. പലയിടങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്‌. കുവൈറ്റ്‌ യുഎഇ എന്നിവിടങ്ങളിലും ശക്തമായ ഭൂചലനം ഉണ്ടായി. ഇതിനു പിന്നാലെ ജപ്പാനിലും ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്‌. കേരളത്തില്‍ ഇടുക്കി ജില്ലയിലും ചെറുചലനം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്‌. ചെറുതോണിയിലും സമീപപ്രദേശങ്ങളിലും നേരിട ഭൂചലനമുണ്ടായി. അഞ്ചുമുതല്‍ ഏഴുസെക്കന്‍ഡുവരെ പ്രകമ്പനം ഉണ്ടായി. തിങ്കളാഴ്‌ച പുലര്‍ച്ചെ 4.52നായിരുന്നു റിക്ടര്‍സ്‌കെയിലില്‍ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്‌.