Breaking News

Trending right now:
Description
 
Nov 13, 2017

ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്റെ കൊലപാതകം; ഗുരുവായൂരില്‍ നിരോധനാജ്ഞ

image ഗുരുവായൂരില്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്‍ ആനന്ദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന്‌ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ കലക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍, ഗുരുവായൂര്‍ ടെമ്പിള്‍, പാവറട്ടി തുടങ്ങിയ സ്ഥലങ്ങളിലാണ്‌ തിങ്കളാഴ്‌ചയും ബുധനാഴ്‌ചയും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്‌. മൂന്ന്‌ പൊലീസ്‌ സ്റ്റേഷന്‍ പരിധിയില്‍വരുന്ന സ്ഥലമാണിത്‌. സംഭവത്തിലെ പ്രതികളെക്കുറിച്ച്‌ പൊലീസിന്‌ സൂചന ലഭിച്ചിട്ടുണ്ട്‌. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഉടമയെ കണ്ടെത്തി. ഇയാളെ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം നടക്കുന്നത്‌. ഇതിനിടെ ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ രാവിലെ ആരംഭിച്ചു. വൈകിട്ട്‌ ആറുവരെയാണ്‌ ഹര്‍ത്താല്‍. ഗുരുവായൂര്‍, മണലൂര്‍ നിയോജകമണ്ഡലങ്ങളിലാണ്‌ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്‌.