Breaking News

Trending right now:
Description
 
Nov 13, 2017

ഗുരുവായൂരില്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

image ആര്‍എസ്‌എസ്‌ പ്രവര്‍ത്തകനെ കാറിലെത്തിയ മൂന്നംഗസംഘം വെട്ടിക്കൊന്നു. ഗുരുവായൂര്‍ കടവള്ളി ലക്ഷംവീട്‌ കോളനി വടക്കേതരകത്ത്‌ ആനന്ദനെയാണ്‌ (28) കൊലപ്പെടുത്തിയത്‌. നെന്‍മിനി ബലരാമക്ഷേത്രത്തിനു സമീപത്തെ റോഡില്‍വച്ചാണ്‌ സംഭവം. സുഹൃത്തുമായി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ആനന്ദനെ ബൈക്ക്‌ തടഞ്ഞുനിര്‍ത്തിയ കൊലയാളികള്‍ വെട്ടിവീഴ്‌ത്തുകയായിരുന്നു. കാറിലെത്തിയ കൊലയാളികള്‍ ബൈക്ക്‌ ഇടിച്ചുവീഴ്‌ത്തിയാണ്‌ ആക്രമണം നടത്തിയത്‌. ആനന്ദന്‌ ഒപ്പമുണ്ടായിരുന്ന സുഹൃത്ത്‌ സമീപത്തെ ദേവസ്വം ക്വാര്‍ട്ടേഴ്‌സിലേക്ക്‌ ഓടിക്കയറി രക്ഷപ്പെട്ടു. നാലുവര്‍ഷം മുമ്പ്‌ എസ്‌എഫ്‌ഐ നേതാവ്‌ ഫാസില്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ രണ്ടാംപ്രതിയാണ്‌ ഞായറാഴ്‌ച പകല്‍ ഒരുമണിയോടെ കൊല്ലപ്പെട്ട ആനന്ദന്‍. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഗുരുവായൂര്‍, മണലൂര്‍ നിയോജകമണ്ഡലങ്ങളില്‍ ബിജെപി തിങ്കളാഴ്‌ച 12 മണിക്കൂര്‍ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തു.