Breaking News

Trending right now:
Description
 
Nov 13, 2017

രണ്ടു ദലിത യുവാക്കള്‍ക്ക്‌ നേരെ ബിജെപി നേതാവിന്റെ ക്രൂരത

image തെലുങ്കാനയില്‍ രണ്ട്‌ ദലിത്‌ യുവാക്കള്‍ മണല്‍ ഖനനത്തെ എതിര്‍ത്തതിനു ചൂരല്‍കാട്ടി ഭീഷണിപ്പെടുത്തുകയും ചെളിക്കുളത്തില്‍ മുങ്ങുവാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന ബിജെപി പ്രാദേശിക നേതാവ്‌ ഭരത്‌ റെഡ്ഡിയുടെ വീഡിയോ വൈറലായി. അവന്തിപട്ടണം ഗ്രാമത്തിലെ ലക്ഷ്‌മണ്‍, ഹഗ്ഗദാഹ്‌ എന്നീ യുവാക്കളാണ്‌ ക്രൂരതയ്‌ക്ക്‌ ഇരയായത്‌. യുവാക്കള്‍ക്ക്‌ നേരെ വടിയോങ്ങി ചെളിക്കുളത്തിലിറങ്ങി മുങ്ങാന്‍ റെഡ്ഡി യുവാക്കളോട്‌ ആവശ്യപ്പെടുകയായിരുന്നു. യുവാക്കള്‍ ഇയാളുടെ കാലില്‍വീണു മാപ്പിരുന്നിട്ടും പ്രയോജനമുണ്ടായില്ല. അവസാനം നിവൃത്തിയില്ലാതെ അവര്‍ കൂപ്പുകൈകളോടെ ചെളിക്കുളത്തില്‍ മുങ്ങി. ഈ വീഡിയോ വൈറലായതോടെ രണ്ടുയുവാക്കളെയും ഗ്രാമത്തില്‍നിന്നു കാണാതാവുകയും ചെയ്‌തു. റെഡ്ഡിക്കെതിരെ ദലിത്‌ പീഡനത്തിന്‌ കേസ്‌ എടുക്കണമെന്നു വിവിധ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.