Breaking News

Trending right now:
Description
 
Nov 13, 2017

നാദാലിന്‌ ലോക ടെന്നീസിലെ ഒന്നാംസ്ഥാനം

image സ്‌പാനിഷ്‌ താരം റാഫേല്‍ നാദാലിന്‌ അസോസിയേഷന്‍ ഓഫ്‌ ടെന്നീസ്‌ പ്രൊഫഷണല്‍സിന്റെ ലോക ഒന്നാം നമ്പര്‍ പുരസ്‌കാരം. എടിപി ടൂര്‍സ്‌ ഫൈനലിനു മുന്നോടിയായി ലണ്ടനിലാണ്‌ പുരസ്‌കാരം പ്രഖ്യാപിച്ചത്‌. ബ്രിട്ടന്റെ ആന്‍ഡി മുറയെ മറികടന്നാണ്‌ മുപ്പത്തിയൊന്നുകാരനായ നാദാല്‍ ഈ ബഹുമതി സ്വന്തമാക്കിയത്‌. എടിപി ലോക റാങ്കിംഗിന്റെ ചരിത്രത്തില്‍ ഒന്നാം റാങ്കോടെ സീസണ്‍ അവസാനിപ്പിക്കുന്ന ഏറ്റവും പ്രായമുള്ള കളിക്കാരനാണ്‌ നാദാല്‍. 2008, 2010, 2013 വര്‍ഷങ്ങളിലും നാദാല്‍ ഒന്നാംറാങ്കോടോ സീസണ്‍ അവസാനിപ്പിച്ചിരുന്നു. രണ്ട്‌ ഗ്രാന്‍ഡ്‌ സ്ലാം കിരീടങ്ങള്‍, ഫ്രഞ്ച്‌ ഓപ്പണ്‍, യുഎസ്‌ ഓപ്പണ്‍ അടക്കം ആറു കിരീടങ്ങള്‍ ഈ സീസണില്‍ നാദാല്‍ സ്വന്തമാക്കിയിരുന്നു.