Breaking News

Trending right now:
Description
 
Nov 13, 2017

ഇറാനിലും ഇറാക്കിലും ശക്തമായ ഭൂചലനം: 65 മരണം

image ഇറാന്‍-ഇറാക്ക്‌ അതിര്‍ത്തിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ രണ്ട്‌ രാജ്യങ്ങളില്‍നിന്നായി 65 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക്‌ പരുക്കേറ്റു. 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിന്റെ പ്രഭവസ്ഥാനം ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയായ ഹാലബ്‌ജയിലാണെന്നു കണ്ടെത്തി. ഇറാനില്‍നിന്നുള്ളവരാണ്‌ മരിച്ചവരില്‍ 61 പേര്‍. ഇനിയും മരണസംഖ്യ ഉയരാനാണ്‌ സാധ്യത. ഇറാനിലെ എട്ടുഗ്രാമങ്ങളില്‍ ഭൂചലനം വന്‍ നാശം വിതച്ചു. കടകളും കെട്ടിടങ്ങളുമടക്കം തകര്‍ന്നുവീണു. വിവിധടിയങ്ങളില്‍ ടെലിഫോണ്‍ബന്ധമടക്കമുള്ള സംവിധാനങ്ങള്‍ താറുമാറായി. നിരവധി വാഹനങ്ങള്‍ നശിച്ചു. മണ്ണിടിച്ചില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വൈകുന്നതിനു കാരണമായി. ഭൂചലനമുണ്ടായെന്നു വാര്‍ത്ത പരന്നതോടെ ജനങ്ങള്‍ വീടുവിട്ടു തെരുവിലേക്ക്‌ രക്ഷപ്പെടുകയായിരുന്നു. ഭൂചലനത്തിന്റെ തുടര്‍ചലനങ്ങള്‍ ഗര്‍ഫ്‌ മേഖലയിലും അനുഭവപ്പെട്ടു. യുഎഇ, കുവൈറ്റ്‌ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. പലയിടങ്ങളിലും കെട്ടിടങ്ങളുടെ ചില്ലുകള്‍ തകര്‍ന്നുവീണു. ഗള്‍ഫ്‌ മേഖലയിലെ ഭൂചനലത്തിനു പിന്നാലെ ജപ്പാനിലും ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്‌. റിക്ടര്‍സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്‌ ജപ്പാനില്‍ ഉണ്ടായത്‌.