Nov 12, 2017
പട്ടയം റദ്ദാക്കല്‍: നിയമപരമായി നേരിടുമെന്ന് ജോയ്സ് ജോര്‍ജ് എംപി
ജോയ്സ് ജോര്‍ജ് എംപിയുടെയും കുടുംബത്തിന്റെയും 28 ഏക്കര്‍ ഭൂമിയുടെ
പട്ടയം റദ്ദാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ എംപി രംഗത്ത്.
സാമാന്യനീതിയുടെ നിഷേധമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടായതെന്നും
നിയമപരമായി നേരിടുമെന്നും ജോയ്സ് ജോര്‍ജ് എംപി മുന്നറിയിപ്പു നല്കി.
രേഖകള്‍ സമര്‍പ്പിച്ചു 48 മണിക്കൂര്‍ തികയും മുമ്പ് തന്റെ ഭാഗം
കേള്‍ക്കാതെ ഏകപക്ഷീയമായി പട്ടയം റദ്ദാക്കിയതില്‍ ദുരൂഹതയുണ്ട്. തന്റെ
ഭാഗം വിശദീകരിക്കുന്നതിനു സാധാരണ പൗരനു നല്കുന്ന അവസരംപോലും പാര്‍ലമെന്റ്
അംഗമായ തനിക്കു ലഭിച്ചില്ലെന്നു അദ്ദേഹം ആരോപിച്ചു. വ്യാജ പട്ടയത്തിലൂടെ
സര്‍ക്കാരിന്റെ തരിശുഭൂമി കയ്യേറിയതാണെന്നു ദേവികുളം സബ് കലക്ടര്‍
വി.ആര്.പ്രേംകുമാറിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇടുക്കി വട്ടക്കട
പഞ്ചായത്തിലെ കൊട്ടാക്കമ്പൂര്‍ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 58-ല്‍പെട്ട
32 ഏക്കര്‍ സ്ഥലത്തിന്റെ പട്ടയം റദ്ദാക്കിയത്.