Breaking News

Trending right now:
Description
 
Nov 12, 2017

മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്‌ക്കലിന്റെ മെത്രാഭിഷേകം ഇന്ന്‌

image സീറോ മലബാര്‍ സഭയുടെ നിയുക്ത കുരിയ ബിഷപ്‌ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്‌ക്കലിന്റെ മെത്രാഭിഷേകം ഇന്ന്‌ ഉച്ചയ്‌ക്കു രണ്ടിന്‌ കാഞ്ഞിരപ്പള്ളി സെന്റ്‌ ഡൊമിനിക്‌സ്‌ കത്തീഡ്രലില്‍ നടക്കും. മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. തൃശൂര്‍ ആര്‍ച്ച ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, കാഞ്ഞിരപ്പള്ളി ബിഷപ്‌ മാര്‍ മാത്യു അറയ്‌ക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. തിരുവനന്തപുരം ആര്‍ച്ച്‌ ബിഷപ്‌ ഡോ.സൂസപാക്യം വചനസന്ദേശം നല്‍കും. മാര്‍ സെബാസ്റ്റ്യന്റെ ജ്യോഷ്‌ഠ സഹോദരന്‍ ഫാ.ജോര്‍ജ്‌ വാണിയപ്പുരയ്‌ക്കല്‍ ആയിരിക്കും തിരുക്കര്‍മ്മങ്ങളുടെ ആര്‍ച്ച്‌ ഡീക്കന്‍. സീറോ മലബാര്‍ സഭ കൂരിയ ചാന്‍സലര്‍ റവ.ഡോ. ആന്റണി കൊള്ളന്നൂര്‍ നിയുക്ത മെത്രാന്റെ നിയമന ഉത്തരവ്‌ വായിക്കും. ഭക്തിസാന്ദ്രമായ പ്രദക്ഷിണം മെത്രാഭിഷേക ചടങ്ങുകള്‍ക്ക്‌ മുന്നോടിയായി നടത്തും.