Breaking News

Trending right now:
Description
 
Nov 12, 2017

ഫിഫ മുന്‍മേധാവിക്കെതിരെ ലൈംഗിക ആരോപണം

image അമേരിക്കന്‍ വനിതാ ഫുട്‌ബോള്‍ ടീമിന്റെ ഗോള്‍ കീപ്പര്‍ ഹോപ്‌ സോളോ ഫിഫ മുന്‍ മേധാവി സെപ്‌ബ്ലാറ്ററിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്ത്‌. 2013ലെ ഫിഫയുടെ പ്രധാന ചടങ്ങായ ബലോന്‍ ദ്‌ ഓര്‍ പുരസ്‌കാരച്ചടങ്ങിനിടെ സെപ്‌റ്റബ്ലാറ്റര്‍ തന്റെ പിന്‍ഭാഗത്തു ബോധപൂര്‍വം സ്‌പര്‍ശിച്ചുവെന്നാണ്‌ ഹോപ്‌ സോളോ ആരോപണം ഉന്നയിച്ചത്‌. സഹതാരം അബിവംബാച്ചിനു പുരസ്‌കാരം നല്‍കാന്‍ സ്റ്റേജിലേക്കു കയറുന്നതിനിടെയാണ്‌ ബ്ലാറ്ററില്‍നിന്നു പ്രതീക്ഷിക്കാത്ത പെരുമാറ്റമുണ്ടായതെന്നു 36കാരിയായ ഹോപ്‌ സോളോ പറയുന്നു. പോര്‍ച്ച്‌ഗീസ്‌ പത്രമായ എക്‌സ്‌പ്രസോയ്‌ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു ബ്ലാറ്ററിനെ, ഹോപ്‌ സോളോ ആക്രമിച്ചത്‌. സോളോയുടെ ആരോപണം ശുദ്ധ അസംബന്ധമാണെന്ന നിലപാടില്‍ ബ്ലാറ്റര്‍ രംഗത്ത്‌ എത്തിയിട്ടുണ്ട്‌. 1998 മുതല്‍ 2015വരെ ഫിഫയുടെ നേതൃത്വംവഹിച്ച ബ്ലാറ്റര്‍ അഴിമതി ആരോപണങ്ങളെ തുടര്‍ന്നാണ്‌ പുറത്തായത്‌.