Breaking News

Trending right now:
Description
 
Nov 12, 2017

അമ്മയും കുഞ്ഞുമിരുന്ന കാര്‍ പൊലീസ്‌ കെട്ടിവലിച്ചുനീക്കിയത്‌ വിവാദത്തില്‍

image മുംബൈയില്‍ നോ പാര്‍ക്കിങ്‌ ഏരിയായില്‍ കാര്‍ പാര്‍ക്ക്‌ ചെയ്‌ത്‌ യുവതി കുഞ്ഞിന്‌ മൂലയൂട്ടുന്നതിനിടെ കാര്‍ യന്ത്രസഹായത്തോടെ കെട്ടിവലിച്ചുകൊണ്ടുപോയ പൊലീസ്‌ നടപടി വിവാദത്തില്‍. മലാഡ്‌ എസ്‌ വി റോഡില്‍ കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. തിരക്കുള്ള റോഡില്‍ ഗതാഗതതടസം സൃഷ്ടിച്ച്‌ കാര്‍ പാര്‍ക്കുചെയ്‌തുവെന്നു ചൂണ്ടിക്കാട്ടിയാണ്‌ പൊലീസിന്റെ നടപടി. റോഡരുകില്‍ പാര്‍ക്കുചെയത്‌ കാറിന്റെ പിന്‍സീറ്റിലിരുന്ന്‌ ഏഴുമാസം പ്രായമായ കുഞ്ഞിന്‌ മുലയൂട്ടുകയായിരുന്നു യുവതി. യുവതിയും കുഞ്ഞും ഉള്ളിലിരുപ്പുണ്ടെന്നു ബോധ്യമുണ്ടായിട്ടുകൂടിയും പൊലീസ്‌ കാര്‍ കെട്ടിവലിച്ചു. ടോവിങ്‌ വാന്‍ ഉപയോഗിച്ചു കൊളുത്തിട്ടു കാര്‍ വലിച്ചുനീക്കുന്നതു കണ്ടു ജനം ഇടപെട്ടെങ്കിലും പൊലീസ്‌ അവഗണിച്ചു. തന്റെ വാഹനം പാര്‍ക്ക്‌ ചെയ്‌തിരുന്ന അതേനിരയില്‍ മറ്റു രണ്ടുകാറുകള്‍കൂടി പാര്‍ക്ക്‌ ചെയ്‌തിരുന്നു. ആ കാറുകള്‍ക്കെതിരെ നടപടി എടുത്തില്ലെന്നും യുവതി ആരോപിച്ചു. പൊലീസ്‌ നടപടിയുടെ ദൃശ്യങ്ങള്‍ വഴിയാത്രക്കാരില്‍ ഒരാള്‍ പകര്‍ത്തി ട്വിറ്ററില്‍ പോസ്‌റ്റു ചെയ്‌തതോടെ സംഭവം ചര്‍ച്ചയാവുകയും ചെയ്‌തു. ഇതിനിടെ കുറ്റക്കാരനായ പൊലീസ്‌ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ്‌ ചെയ്‌തു ഉന്നതഉദ്യോഗസ്ഥര്‍ മുഖം രക്ഷിച്ചു.