Breaking News

Trending right now:
Description
 
Nov 11, 2017

പുതുച്ചേരിയില്‍ റജിസ്‌ട്രേഷന്‍; കേരളത്തില്‍ നികുതി അടയ്‌ക്കില്ല: അമലാപോള്‍

image പുതുച്ചേരിയില്‍ റജിസ്‌ട്രേഷന്‍ നടത്തിയ തന്റെ വാഹനത്തിന്‌ കേരളത്തില്‍ നികുതി അടയ്‌ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു നടി അമലപോള്‍. പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്‌ത ഒരുകോടി രൂപ വിലവരുന്ന ആഡംബര കാറിന്റെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട്‌ മോട്ടോര്‍ വാഹനവകുപ്പ്‌ നല്‍കിയ നോട്ടീസിനു മറുപടിയായാണ്‌ അമലപോള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്‌. സിനിമാ അഭിനയവുമായി ബന്ധപ്പെട്ട്‌ വിവിധ സംസ്ഥാനങ്ങളില്‍ സഞ്ചരിക്കുന്ന ആളാണ്‌ താനെന്നും അതിനാല്‍ കേരളത്തില്‍ വാഹനനികുതി അടയ്‌ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ്‌ അഭിഭാഷകന്‍ മുഖേന അമലാപോള്‍ മോട്ടോര്‍വാഹന വകുപ്പിന്‌ മറുപടി നല്‍കിയിരിക്കുന്നത്‌. അമലാപോളിന്റെ മറുപടി തൃപ്‌തികരമല്ലെന്നു മോട്ടോര്‍വാഹനവകുപ്പ്‌ വ്യക്തമാക്കി. 20 ലക്ഷം രൂപയുടെ നികുതിയാണ്‌ ഈ ക്രമക്കേടിലൂടെ സംസ്ഥാന സര്‍ക്കാരിന്‌ നഷ്ടം ഉണ്ടാക്കിത്‌. ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക്‌ രാജ്യത്ത്‌ എവിടെയും സ്വത്തുസമ്പാദിക്കാമെന്നു നേരത്തെ അമലാപോള്‍ തുറന്നടിച്ചിരുന്നു.