Breaking News

Trending right now:
Description
 
Nov 11, 2017

ഭൂമി തട്ടിപ്പ്‌: ജോയ്‌സ്‌ ജോര്‍ജ്‌ എംപിയുടെ പട്ടയം റദ്ദാക്കി

image ഭൂമി തട്ടിപ്പ്‌ കേസുമായി ബന്ധപ്പെട്ട്‌ ജോയ്‌സ്‌ ജോര്‍ജ്‌ എംപിയും കുടുംബാംഗങ്ങളും കൈവശം വച്ചിരുന്ന ഭൂമിയുടെ പട്ടയം റദ്ദാക്കി. ഇടുക്കി വട്ടവട പഞ്ചായത്തിലെ 20 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശമാണ്‌ ദേവികുളം സബ്‌ കലക്ടര്‍ റദ്ദാക്കിയത്‌. സര്‍ക്കാരിന്റെ തരിശുഭൂമിയാണിതെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ നടപടി. പട്ടികജാതിക്കാര്‍ക്ക്‌ വിതരണം ചെയ്‌തഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുകയാണെന്നാണ്‌ കണ്ടെത്തിയിട്ടുള്ളത്‌. ജോയിസ്‌ ജോര്‍ജിന്റെയും ഭാര്യയുടെയും പേരില്‍ എട്ടേക്കറും ബാക്കി ഭൂമി ബന്ധുക്കളുടെ പേരിലുമാണുള്ളത്‌. 2015-ല്‍ എംപിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരേ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട്‌ കേസ്‌ ഉണ്ട്‌.