Breaking News

Trending right now:
Description
 
Nov 11, 2017

കമ്മീഷനു സരിതയെ ഓര്‍മ്മിക്കാന്‍ കഴിവുണ്ട്‌; തനിക്കില്ലെന്ന്‌ ഉമ്മന്‍ചാണ്ടി

image സരിതാ നായരുടെ വസ്‌ത്രധാരണ രീതിയും മറ്റുംവച്ച്‌ അവരെ ഓര്‍മിക്കാനുള്ള കഴിവ്‌ സോളാര്‍ കമ്മീഷനെപ്പോലെ തനിക്കില്ലെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അതിസുന്ദരിയായ സരിത എസ്‌.നായരുടെ പ്രത്യേകമായ പെരുമാറ്റരീതിയും വസ്‌ത്രധാരണവും ആരെയും ആകര്‍ഷിക്കുമെന്നു സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ജസ്‌റ്റീസ്‌ ജി.ശിവരാജന്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംഭാഷണ ചാതുര്യമുള്ള സരിതയെ ഒരിക്കല്‍ പരിചയപ്പെട്ടവര്‍ പിന്നീട്‌ വിസ്‌മരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്‌. കമ്മീഷന്റെ ഈ നിലപാടിനെക്കുറിച്ചാണ്‌ ഉമ്മന്‍ചാണ്ടി ഇത്തരത്തില്‍ പ്രതികരിച്ചത്‌. ബിജുരാധാകൃഷ്‌ണന്‍ അവരെക്കുറിച്ചു പറഞ്ഞപ്പോഴാണ്‌ അവരാണ്‌ ഇന്നയാള്‍ എന്ന നിലയിലൊരു ചിത്രം ഉണ്ടാകുന്നത്‌. അവര്‍ വരികയും നിവേദനം നല്‍കുകയുമൊക്കെ ചെയ്‌തിട്ടുണ്ടാകാകും. താന്‍ ദൈവവിശ്വാസിയാണ്‌. ഒരു തെറ്റും ചെയ്‌തിട്ടില്ലെന്ന വിശ്വാസമാണ്‌ ഇപ്പോഴും ശക്തി നല്‍കുന്നത്‌. അന്തിമവിധിവരുമ്പോള്‍ തലയുയര്‍ത്തിത്തന്നെ നില്‍ക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.