Breaking News

Trending right now:
Description
 
Nov 11, 2017

ജോണ്‍ പോള്‍ ഒന്നാമന്‍ ധന്യരുടെ പട്ടികയിലേക്ക്‌

image ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പാപ്പയെ ധന്യരുടെ പട്ടികയിലേക്ക്‌ ഉയര്‍ത്തുന്നു. ഇതിനുള്ള ഡിക്രി പുറപ്പെടുവിക്കാന്‍ വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള തിരുസംഘത്തിനു ഫ്രാന്‍സിസ്‌ മാര്‍പാപ്പ അനുമതി നല്‍കി. 33 ദിവസം മാത്രം മാര്‍പാപ്പ പദവിവഹിച്ച ജോണ്‍പോള്‍ ഒന്നാമന്‍ പുഞ്ചിരിക്കുന്ന പാപ്പ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ നിര്യാണത്തെ തുടര്‍ന്ന്‌ 1978 ഓഗസ്‌റ്റ്‌ 26ന്‌ കര്‍ദിനാള്‍ ആല്‍ബിനോ ലുചിയാനിയെ കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ്‌ മാര്‍പാപ്പ സ്ഥാനത്തേക്ക്‌ തിരഞ്ഞെടുക്കുകയായിരുന്നു. തൊട്ടുമുമ്പുള്ള രണ്ടു മാര്‍പാപ്പമാരുടെ പേരു ചേര്‍ത്തു ജോണ്‍പോള്‍ എന്ന നാമധേയം അദ്ദേഹം സ്വീകരിച്ചു. ഇരട്ടപ്പേര്‌ സ്വീകരിച്ച ആദ്യ മാര്‍പാപ്പയാണദ്ദേഹം. സെപ്‌റ്റംബര്‍ 28നു ഉറക്കത്തിലായിരുന്നു മരണം.