Breaking News

Trending right now:
Description
 
Nov 11, 2017

മന്ത്രി തോമസ്‌ ചാണ്ടി രാജിവച്ചേക്കും

image മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റം വിവാദമാവുകയും സിപിഎം കയ്യൊഴിയുകയും ചെയ്‌തതോടെ ആരോപണവിധേയനായ മന്ത്രി തോമസ്‌ ചാണ്ടിയുടെ മുമ്പില്‍ ഇനി രാജിമാത്രം. നാളെ ചേരുന്ന എന്‍സിപി അടിയന്തരയോഗത്തില്‍ തോമസ്‌ ചാണ്ടി വിഷയമായിരിക്കും പ്രധാന ചര്‍ച്ച. സാഹചര്യം അനുസരിച്ചു എന്‍സിപിയാണ്‌ തീരുമാനമെടുക്കേണ്ടതെന്നും സംരക്ഷിക്കുകയില്ലെന്നുമാണ്‌ സിപിഎമ്മിന്റെ നിലപാട്‌. സിപിഐയും കര്‍ക്കശ നിലപാടാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. സിപിഎമ്മും സിപിഐ എതിരായതോടെ തോമസ്‌ ചാണ്ടി സമ്മര്‍ദത്തിലാവുകയും ചെയ്‌തു. ഞായറാഴ്‌ച ഇടതുമുന്നണി നേതൃയോഗം വിളിച്ചതോടെ രാജിക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ്‌ റിപ്പോര്‍ട്ട്‌. കായല്‍ കയ്യേറിയും നിലംനികത്തിയും നിയമലംഘനം നടത്തിയ തോമസ്‌ ചാണ്ടി മന്ത്രിപദവിയില്‍ തുടരുന്ന ഓരോ നിമിഷവും മുന്നണിയുടെ പ്രതിച്ഛായ മോശമാകുമെന്നും അതിനാല്‍ രാജിവച്ചേ മതിയാകൂ എന്നുമാണ്‌ സിപിഐ സംസ്ഥാന നിര്‍വാഹകസമിതിയില്‍ അഭിപ്രായമുണ്ടായത്‌. ഭൂമി കയ്യേറ്റ പ്രശ്‌നത്തില്‍ കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയില്‍ മന്ത്രി തോമസ്‌ ചാണ്ടി നല്‍കിയ ഹര്‍ജി ചൊവ്വാഴ്‌ച പരിഗണിക്കും. അതുവരെയും രാജിസംബന്ധിച്ച തീരുമാനം നീട്ടിവയ്‌ക്കുകയെന്ന നിലപാടാവും നാളെ നടക്കുന്ന എന്‍സിപി യോഗം സ്വീകരിക്കുക.