Breaking News

Trending right now:
Description
 
Nov 11, 2017

മോദിയുടെ തിളക്കം കുറയുകയാണെന്നു വെളിപ്പെടുത്തല്‍

image മോദിയുടെ പ്രഭാവം മങ്ങിത്തുടങ്ങിയതായി ലണ്ടന്‍ ആസ്ഥാനമായുള്ള ഇംഗ്ലീഷ്‌ വാരിക ദി ഇക്കോണമിസ്‌റ്റ്‌ വെളിപ്പെടുത്തി. മുഖപ്രസംഗത്തിലൂടെയാണ്‌ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്‌. സേവനനികുതിയും ഭരണം മറന്നുള്ള രാഷ്ട്രീയവും മോദിയുടെ അപ്രമാദിത്വം തകര്‍ത്തു. കഴിഞ്ഞമാര്‍ച്ചില്‍ ഉത്തര്‍പ്രദേശ്‌ നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍വിജയത്തോടെ എതിരാളികളില്ലാത്ത നിലയിലായിരുന്നുമോദി. എന്നാല്‍ ഇന്ന്‌ അതില്‍നിന്നു ഏറെ പിന്നോട്ടുപോയിരിക്കുകയാണ്‌. ഒരു തരത്തിലുള്ള വിമര്‍ശനവും മോദി സര്‍ക്കാര്‍ സഹിക്കുന്നില്ല. എതിര്‍ക്കുന്നവര്‍ക്കെല്ലാം ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന സ്ഥിതി. മാധ്യമപ്രവര്‍ത്തനവും ഭീതിയിലായി. മോദി നടപ്പാക്കിയ നോട്ടു നിരോധനം മൊത്തം ആഭ്യന്തര ഉത്‌പാദനം കുറയുന്നതിന്‌ കാരണമായി. മുന്നൊരുക്കമില്ലാതെ ഏറ്റവും മോശം രീതിയില്‍ ചരക്ക്‌, സേവന നികുതി നടപ്പാക്കിയതും ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്നും വാരിക പറയുന്നു. വിജയം തുടരണമെങ്കില്‍ പ്രചാരണത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരെന്നും രാജ്യത്തെ നന്നായി ഭരിക്കാന്‍ അറിയാമെന്നു കാണിച്ചുകൊടുക്കുകയാണ്‌ ചെയ്യേണ്ടതെന്നും വാരിക അവസാനം ഉപദേശിക്കുന്നുണ്ട്‌.