Breaking News

Trending right now:
Description
 
Nov 11, 2017

ജിഎസ്‌ടി നിരക്കില്‍ അഴിച്ചുപണി; ഇരുന്നൂറിലേറെ ഉല്‍പ്പന്നങ്ങളുടെ നികുതി കുറച്ചു

image ജിഎസ്‌ടി കൗണ്‍സില്‍യോഗം ഇരുന്നൂറിലേറെ ഉല്‍പ്പന്നങ്ങളുടെ നികുതി താഴ്‌ത്തി അഴിച്ചുപണി നടത്തി. പുതിയ നിരക്ക്‌ 15മുതല്‍ പ്രാബല്യത്തില്‍വരും. ഏറ്റവും കുറഞ്ഞ നിരക്കായ അഞ്ചുശതമാനം ആയിരിക്കും ഇനി ഹോട്ടല്‍ ഭക്ഷണത്തിന്മേലുള്ള ജിഎസ്‌ടി. ഹോട്ടല്‍ ഭക്ഷണത്തിന്റെ നികുതി ഒറ്റയടിക്കു മൂന്നിലൊന്നായി കുറയ്‌ക്കുകയായിരുന്നു. എസി റെസ്‌റ്റോറന്റുകള്‍ വാങ്ങുന്ന 18 ശതമാനം നികുതിയും നോണ്‍ എസി റസ്‌റ്റോറന്റുകള്‍ ഈടാക്കുന്ന12 ശതമാനം നികുതിയുമാണ്‌ അഞ്ചുശതമാനമാക്കിയത്‌. മാര്‍ബിള്‍, ഗ്രാനൈറ്റ്‌ എന്നിവയുടെ നികുതി 28ല്‍നിന്നു 12 ശതമാനമാക്കി. ജിഎസ്‌ടിയുടെ വരവോടെ വന്‍തിരിച്ചടി നേരിട്ട നിര്‍മാണ മേഖലയ്‌ക്ക്‌ ഇതു ആശ്വാസം നല്‍കുന്നുണ്ടെങ്കിലും സിമിന്റ്‌, പെയിന്റ്‌ എന്നിവയുടെ നികുതി കുറച്ചിട്ടില്ല. ഇഡ്ഡലിമാവ്‌, ദോശമാവ്‌, കയര്‍, മീന്‍വല, കൈത്തറിവസ്‌ത്രം തുടങ്ങിയവയുടെ നികുതി 12 ശതമാനത്തില്‍നിന്നു അഞ്ചുശതമാനമായി കുറച്ചു. അലക്കുപൊടി, ടൂത്ത്‌ പേസ്റ്റ്‌, ക്രീമുകള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ക്കും ഫാനും ബള്‍ബും പോലുള്ള ഇലക്ട്രിക്‌ സാധനങ്ങള്‍ക്കും നികുതി കുറയും 28 ശതമാനമെന്നത്‌ 18 ശതമാനമായിട്ടാണ്‌ കുറച്ചത്‌. റഫ്രിജറേറ്റര്‍, വാഷിങ്‌ മെഷീന്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയ്‌ക്ക്‌ ഇപ്പോഴുള്ള നികുതിയില്‍ മാറ്റമില്ല. ദിവസം 7500 രൂപയിലേറെ മുറിവാടക ഈടാക്കുന്ന നക്ഷത്ര ഹോട്ടലുകളില്‍ 18 ശതമാനം നികുതിയുണ്ടാകും. കാലിത്തീറ്റ, ഉണക്കമീന്‍, ഹോപ്‌കോണ്‍, ചിരട്ട, ഉണക്കപച്ചക്കറികള്‍ എന്നിവയെ നികുതിയില്‍നിന്നു പൂര്‍ണമായും ഒഴിവാക്കി. നേരത്തെ അഞ്ചുശതമാനമായിരുന്നു നികുതി. ജൂലൈ ആദ്യം ജിഎസ്‌ടി നടപ്പാക്കിയശേഷം ആദ്യമായാണ്‌ ഇത്രയേറെ ഉല്‍പ്പന്നങ്ങള്‍ക്ക്‌ നികുതി കുറയ്‌ക്കാന്‍ കൗണ്‍സില്‍ തീരുമാനമെടുത്തത്‌.