Breaking News

Trending right now:
Description
 
Nov 10, 2017

തോമസ്‌ചാണ്ടിയുടെ വസതിയിലേക്ക്‌ ബിജെപിയും യൂത്ത്‌ കോണ്‍ഗ്രസും മാര്‍ച്ച്‌ നടത്തി

image ഭൂമി കയ്യേറ്റ ആരോപണം നേരിടുന്ന മന്ത്രി തോമസ്‌ ചാണ്ടി രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കുട്ടനാട്ടിലെ അദ്ദേഹത്തെിന്റെ വസതിയിലേക്ക്‌ ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തി. ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ.കൃഷ്‌ണദാസ്‌ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. പ്രതിഷേധം ആക്രമത്തില്‍ കലാശിക്കാതിരിക്കാന്‍ വന്‍ പൊലീസ്‌ സംഘം സ്ഥലത്ത്‌ നിലയുറപ്പിച്ചിരുന്നു. യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ മന്ത്രി തോമസ്‌ ചാണ്ടിയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലേക്കാണ്‌ മാര്‍ച്ച്‌ നടത്തിയത്‌. സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്‌ നേതൃത്വം നല്‍കി.പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ മന്ത്രിയുടെ വസതിയിലേക്ക്‌ തള്ളിക്കയറാന്‍ ശ്രമിച്ചു. പിന്നീട്‌ ഡീന്‍ കുര്യാക്കോസ്‌ അടക്കമുള്ള പ്രവര്‍ത്തകരെ പൊലീസ്‌ അറസ്റ്റു ചെയ്‌തു നീക്കി.