Breaking News

Trending right now:
Description
 
Nov 10, 2017

ജെഎന്‍യുവില്‍ ബിരിയാണിവച്ച വിദ്യാര്‍ഥികള്‍ക്ക്‌ 6000 രൂപ പിഴ

image ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) അഡ്‌മിനിസ്‌ട്രേഷന്‍ വിഭാഗത്തിനു സമീപം ബിരിയാണി പാകം ചെയ്‌തതിനു നാലു വിദ്യാര്‍ഥികള്‍ക്കു പിഴ ചുമത്തി. 6000 രൂപ മുതല്‍ 10,000 രൂപവരെയാണ്‌ പിഴത്തുക. ജൂണ്‍ മാസത്തില്‍ നടന്ന സംഭവത്തിന്റെ പേരില്‍ ഇപ്പോഴാണ്‌ നടപടിയെടുക്കുന്നത്‌. ബ്ലോക്കിന്റെ പടികള്‍ക്കു മുന്നിലാണ്‌ ഇവര്‍ ബിരിയാണി വെച്ചതെന്നും മറ്റു വിദ്യാര്‍ഥികള്‍ ഇത്‌ കഴിച്ചുവെന്നും സര്‍വകലാശാല പറയുന്നു. ജെഎന്‍യു വിദ്യാര്‍ഷി യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറി സത്രൂപ ചക്രബര്‍ത്തി ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളുടെ നടപടി സര്‍വകലാശാലാ ചട്ടങ്ങളുടെ ലംഘനമാണെന്നു ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. 10 ദിവസത്തിനുള്ളില്‍ പിഴ അടയ്‌ക്കണം.അതല്ലായെങ്കില്‍ കൂടുതല്‍ നടപടികള്‍ നേരിടേണ്ടിവരുമെന്നും സര്‍വകലാശാല നോട്ടീസില്‍ പറയുന്നു. ജൂണ്‍ 27നു വിദ്യാര്‍ഥിയൂണിയന്‍ അധ്യക്ഷന്റെ നേതൃത്വത്തില്‍ ഒരുപറ്റം വിദ്യാര്‍ഥികള്‍ വിസിയുമായി സംസാരിക്കുന്നതിന്‌ ഓഫീസില്‍ എത്തിയിരുന്നു. എന്നാല്‍ കൂടിക്കാഴ്‌ചയ്‌ക്ക്‌ വിസി താല്‍പര്യം കാണിക്കാതെ മടക്കിയയച്ചു. ഇതോടെ വിദ്യാര്‍ഥികള്‍ വിസിയുടെ ഓഫിസിനു മുമ്പില്‍ കുത്തിയിരുന്നു മുദ്രാവാക്യംവിളിച്ചു. തുടര്‍ന്നാണ്‌ ബിരിയാണിവച്ചത്‌.