Breaking News

Trending right now:
Description
 
Nov 10, 2017

ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവുകള്‍ നല്‍കാന്‍ ചെന്നിത്തല നിര്‍ബന്ധിച്ചുവെന്ന്‌ സരിത

image മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവുകള്‍ നല്‍കാന്‍ രമേശ്‌ ചെന്നിത്തല നിര്‍ബന്ധിച്ചുവെന്ന്‌ സോളാര്‍ കേസിലെ വിവാദനായിക സരിത എസ്‌.നായര്‍ വെളിപ്പെടുത്തി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്തുവന്നതിനു പിന്നാലെയാണ്‌ കൂടുതല്‍ വെളിപ്പെടുത്തലുമായി സരിത രംഗത്തുവന്നത്‌. ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവുണ്ടെങ്കില്‍ അതുതന്നെ ഏല്‍പ്പിക്കണമെന്നു ചെന്നിത്തല ആവശ്യപ്പെട്ടു. ഇതിനായി ജോയ്‌ എന്ന അഭിഭാഷകന്റെ ഫോണില്‍നിന്നു തന്നെ നേരിട്ടുവിളിക്കുകയായിരുന്നു. ഹൈക്കോടതി അഭിഭാഷകനായ ജോയി രമേശിന്റെ സുഹൃത്തുകൂടിയാണ്‌. തിരഞ്ഞെടുപ്പ്‌ സ്ഥാനാര്‍ഥി നിര്‍ണയ സമയത്ത്‌ തെളിവുകള്‍ പരസ്യപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെ തെളിവുകള്‍ നല്‍കുന്ന സമയത്തായിരുന്നു അത്‌. കമ്മീഷന്‍ മുമ്പാകെ നല്‍കുന്നതു പുറത്തുവിടാനാവില്ലെന്നു പറഞ്ഞു താന്‍ സംസാരം അവസാനിപ്പിക്കുകയായിരുന്നുവെന്നും സരിത വ്യക്തമാക്കി. കമ്മീഷനു നല്‍കിയതിനേക്കാള്‍ കൂടുതല്‍ തെളിവുകള്‍ തന്റെ കൈവശമുണ്ട്‌. ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗിക ആരോപണം മാത്രമല്ല, അഴിമതിയാരോപണവും ഉണ്ട്‌. മറ്റ്‌ 245 പേരുടെകൂടി മൊഴിയുണ്ട്‌. പറഞ്ഞകാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു-സരിത പറഞ്ഞു.