Breaking News

Trending right now:
Description
 
Nov 10, 2017

ഗര്‍ഭനിരോധന ഉറയ്‌ക്കുള്ളില്‍ ലഹരിമരുന്നുമായി യുവാവ്‌ അറസ്‌റ്റില്‍

image ഗര്‍ഭനിരോധന ഉറയ്‌ക്കുള്ളില്‍ ഒളിപ്പിച്ചു ലഹരിമരുന്നു കടത്താന്‍ശ്രമിച്ച യുവാവിനെ വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ചെന്നൈയിലെ എന്‍ജിനിയറിങ്‌ കോളജില്‍ സ്‌റ്റോര്‍കീപ്പറായി ജോലിനോക്കുന്ന യുവാവാണ്‌ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ പിടിയിലായത്‌. 100 ഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തു. ശ്രീലങ്കയിലെ കൊളംബയിലേക്കു യാത്രചെയ്യുന്നതിനാണ്‌ യുവാവ്‌ ചെന്നൈ വിമാനത്താവളത്തില്‍ എത്തിയത്‌. ജനനേന്ദ്രിയത്തില്‍ ധരിച്ചിരുന്ന ഗര്‍ഭനിരോധന ഉറയിലാണ്‌ ഇയാള്‍ ലഹരിമരുന്നു ഒളിപ്പിച്ചതെന്നു പൊലീസ്‌ വ്യക്തമാക്കി. വസ്‌ത്രത്തിനുള്ളിലെ അസ്വാഭാവിക ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധനയ്‌ക്കു വിധേയമാക്കുകയായിരുന്നു. അറസ്‌റ്റിലായ യുവാവിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.