Breaking News

Trending right now:
Description
 
Nov 10, 2017

കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടം വിജയിച്ചു: പ്രധാനമന്ത്രി

image നോട്ട്‌ നിരോധന ഗുണങ്ങളെക്കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്റര്‍. നോട്ട്‌ നിരോധനം വന്‍ വിജയമാണ്‌. ജനം ഇത്‌ ഏറ്റെടുത്തതിലൂടെ കള്ളപ്പണത്തിനെതിരായുള്ള തന്റെ സര്‍ക്കാരിന്റെ പോരാട്ടമാണ്‌ വിജയംകണ്ടത്‌. സര്‍ക്കാരിന്റെ ഇത്തരം ശ്രമങ്ങളെ പിന്തുണയ്‌ക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്കുമുമ്പില്‍ തലകുനിക്കുകയാണ്‌. നോട്ട്‌ നിരോധനത്തിലൂടെ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ വിനിമയം കുറഞ്ഞു. ഭീകരര്‍ക്കും നക്‌സലുകള്‍ക്കുമിടയിലേക്കുള്ള പണലഭ്യത കുറയ്‌ക്കുന്നതിന്‌ ഇതുകാരണമായി. ഭീകവാദത്തെ ബാധിച്ചതോടൊപ്പം ഹവാല ഇടപാടുകള്‍ക്കും കുറവുണ്ടായി. ഉയര്‍ന്ന മൂല്യമുളള ആറു ലക്ഷം കോടി രൂപയുടെ നോട്ടുകളാണ്‌ നശിപ്പിക്കപ്പെട്ടതെന്നും ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോയില്‍ മോദി വ്യക്തമാക്കി. നോട്ട്‌ നിരോധനത്തിനു മുമ്പ്‌ ഒരേ വിലാസത്തില്‍ നൂറുകണക്കിന്‌ കമ്പനികളാണ്‌ റജിസ്റ്റര്‍ ചെയ്‌തിരുന്നത്‌. കള്ളനോട്ടുകള്‍ക്കെതിരെയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കു മൂലം 2.24 ലക്ഷം വ്യാജകമ്പനികള്‍ റദ്ദാക്കപ്പെട്ടു. ഇതോടെ കള്ളപ്പണം സൂക്ഷിച്ചിരുന്ന ഇവരുടെ നൂറുനൂറ്‌ വ്യാജ ബാങ്ക്‌ അക്കൗണ്ടുകളും ഇല്ലാതായെന്നു വിലയിരുത്തുന്നു. ഇതിനുപിന്നാലെ 1626 കോടി ബിനാമി ഇടപാടുകള്‍ പതിയെ പതിയെ അവസാനിപ്പിക്കേണ്ടി വന്നുവെന്നും മറ്റൊരു സര്‍ക്കാരും ഇത്തരത്തില്‍ ധൈര്യം കാണിച്ചിട്ടില്ലെന്നും മോദി വ്യക്തമാക്കി.