Breaking News

Trending right now:
Description
 
Nov 10, 2017

സോളാര്‍ കേസ്‌: ഉമ്മന്‍ചാണ്ടിക്കും മറ്റും എതിരേ അന്വേഷണം

image സോളാര്‍ കേസുമായി ബന്ധപ്പെട്ട്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ പ്രത്യേക പൊലീസ്‌ സംഘം വീണ്ടും അന്വേഷിക്കും. സരിതനായര്‍ എഴുതിയ കത്ത്‌ റിപ്പോര്‍ട്ടിന്റെ ഭാഗമാക്കി ജസ്‌റ്റീസ്‌ ജി.ശിവരാജന്‍ കമ്മിഷന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ്‌ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്‌. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ യുഡിഎഫ്‌ നേതാക്കളുടെ പേര്‌ പരാമര്‍ശിച്ച സരിത എഴുതിയ കത്തി റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയ കമ്മിഷന്‍ അതിലെ ആരോപണങ്ങള്‍ ശരിയാണോ എന്നു കണ്ടെത്തുന്നതിന്‌ അന്വേഷവും ശുപാര്‍ശചെയ്‌തിട്ടുണ്ട്‌. സരിതയുടെ മൊഴിയും ജയിലില്‍ വച്ച്‌ എഴുതിയെന്നു കരുതുന്ന കത്തിനെയും ആധാരമാക്കിയാണ്‌ മിക്ക നിഗമനങ്ങളുമെന്നതാണ്‌ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ പ്രത്യേകത. ഉമ്മന്‍ചാണ്ടി, മുന്‍ കേന്ദ്രമന്ത്രിമാരായ കെ.സി.വേണുഗോപാല്‍, പളനിമാണിക്യം, മന്ത്രിമാരായിരുന്ന ആര്യാടന്‍ മുഹമ്മദ്‌, എ.പി.അനില്‍കുമാര്‍, അടൂര്‍ പ്രകാശ്‌, മറ്റ്‌ കോണ്‍ഗ്രസ്‌ നേതാക്കളായ ഹൈബി ഈഡന്‍, എന്‍.സുബ്രഹ്മണ്യന്‍, ഐജി കെ.പത്മകുമാര്‍, ജോസ്‌ കെ.മാണി എംപി, അനില്‍കുമാറിന്റെ പഴ്‌സനല്‍ സ്റ്റാഫ്‌ നാസറുല്ല എന്നിവര്‍ സരിതയില്‍നിന്നു പണം പറഅറുകയും ലൈംഗികമായി ഉപയോഗിക്കുകയും ചെയ്‌തെന്നു ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയ സരിതയുടെ കത്തിലുണ്ട്‌.

ഉമ്മന്‍ചാണ്ടിയെ കേസില്‍നിന്നു ഒഴിവാക്കാന്‍ അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉമ്മന്‍ചാണ്ടിയുടെ പഴ്‌സനല്‍ സ്റ്റാഫ്‌ അംഗങ്ങളായ ടെനി ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ്‌, ഗണ്‍മാന്‍ സലിംരാജ്‌, സഹായി തോമസ്‌ കുരുവിള എന്നിവര്‍ തട്ടിപ്പിനു കൂട്ടുനിന്നു. മുന്‍ എംഎല്‍എമാരായ ബെന്നി ബഹനാനും തമ്പാനൂര്‍ രവിയും സരിതയെ കേസില്‍നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഉന്നതരുടെ പേരുകളടങ്ങിയ കത്തു പുറത്തുവിടുമെന്നു സരിത ഭീഷണിപ്പെടുത്തിയെന്നും കത്തില്‍ സൂചിപ്പിക്കുന്നു. എന്നാല്‍, സരിതയ്‌ക്കെതിരെ ഒരു നടപടിയും വേണ്ടെന്നാണ്‌ സര്‍ക്കാര്‍ തീരുമാനം. കുറ്റാരോപിതര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നു കമ്മിഷന്‍ റിപ്പോര്‍ട്ടിനൊപ്പം നിയമസഭയില്‍വച്ച നടപടി രേഖയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.