Breaking News

Trending right now:
Description
 
Nov 09, 2017

നോട്ട്‌നിരോധനം നശീകരണശേഷിയുളള നയം: മന്‍മോഹന്‍സിങ്‌

image 2016 നവംബര്‍ എട്ടിന്‌ പ്രധാനമന്ത്രി നരേന്ദമോദി നടത്തിയ നോട്ട്‌ നിരോധനത്തിന്റെ വാര്‍ഷികദിനം ബിജെപി കള്ളപ്പണവിരുദ്ധദിനമായി ആചരിച്ചപ്പോള്‍ കോണ്‍ഗ്രസ്‌ കരിദനം ആചരിച്ചു. ഇടതുപാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസും ഉള്‍പ്പെടെ ഇതര പ്രതിപക്ഷവും കരിദാനാചരണത്തില്‍ പങ്കാളികളായി. നോട്ട്‌ നിരോധനത്തിനെതിരെ പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനവുമായി കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്‌ എത്തി. നോട്ട്‌ നിരോധനം ഒരു ദുരന്തമായിരുന്നുവെന്നു പറഞ്ഞ രാഹുല്‍, പ്രധാനമന്ത്രിയുടെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തി നൂറുകണക്കിന്‌ ആളുകളുടെ ജീവിതമാര്‍ഗം ഇല്ലാതാക്കിയെന്നും കുറ്റപ്പെടുത്തി. നോട്ട്‌ നിരോധനം എടുത്തചാടിയുള്ള നടപടിയാണെന്നും ലക്ഷ്യം കാണാതെപോയ നശീകരണശേഷിയുള്ള നയമാണെന്നും മുമ്പ്‌ പറഞ്ഞത്‌ ആവര്‍ത്തിക്കുന്നതായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ വ്യക്തമാക്കി. ഗുജറാത്ത്‌ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കോണ്‍ഗ്രസ്‌ സമ്മേളനത്തിലായിരുന്നു മന്‍മോഹന്‍സിങിന്റെ രൂക്ഷവിമര്‍ശനം. പാവപ്പെട്ടവന്റെ മുഖം മനസില്‍ ഉണ്ടായിരിക്കണമെന്ന മഹാത്മാഗാന്ധിയുടെ സൂക്തവും ചെറിയകാര്യങ്ങളില്‍പോലും വന്‍ കരുതല്‍ കാണിച്ച സര്‍ദാര്‍ വല്ലഭ്‌ ഭായ്‌ പട്ടേലിന്റെ നിശ്ചദാര്‍ഢ്യവും പിന്തുടര്‍ന്നിരുന്നെങ്കില്‍ നോട്ടുനിരോധനത്തിനോ ജിഎസ്‌ടി നടപ്പിലാക്കാനോ മോദി മുതിരുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നോട്ട്‌ റദ്ദാക്കല്‍ പ്രസംഗം നടത്തിയ രാത്രി എട്ടിന്‌ മെഴുകുതിരി കത്തിച്ചു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.