Breaking News

Trending right now:
Description
 
Nov 09, 2017

മന്ത്രി തോമസ്‌ചാണ്ടിക്കെതിരെ വിജിലന്‍സ്‌ അന്വേഷണം

image മന്ത്രി തോമസ്‌ ചാണ്ടിക്കെതിരെ പ്രാഥമിക അന്വേഷണത്തിനു വിജിലന്‍സ്‌ ഡയറക്ടര്‍ ലോക്‌നാഥ്‌ ബെഹ്‌റ നിര്‍ദേശിച്ചു. കോട്ടയം വിജിലന്‍സ്‌ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി. മന്ത്രി തോമസ്‌ ചാണ്ടി ആലപ്പുഴയിലെ സ്വന്തം റിസോര്‍ട്ടിലേക്കു നിലം നികത്തി ഒരു കിലോമീറ്ററോളം റോഡ്‌ നിര്‍മിച്ചതു സംബന്ധിച്ച പരാതിയിലാണ്‌ അന്വേഷണം. ഒരുമാസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നു വിജിലന്‍സ്‌ കോടതി നിര്‍ദേശിച്ചിട്ടുള്ളതിനാല്‍ ആസമയ പരിധിക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ്‌ വിജിലന്‍സ്‌ ഉദ്യോഗസ്ഥരുടെ തീരുമാനം. കോട്ടയം വിജിലന്‍സ്‌ യൂണിറ്റ്‌ എസ്‌പി ജോണ്‍സണ്‍ ജോസഫ്‌ അന്വേഷണത്തിനു നേതൃത്വം നല്‍കും. അതേസമയം, തോമസ്‌ ചാണ്ടിക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ്‌ നടത്തിയിരിക്കുന്നത്‌. സാധാരണക്കാരന്റെ ഭൂമി കയ്യേറ്റങ്ങളില്‍ സര്‍ക്കാര്‍ തിടുക്കപ്പെട്ടു നടപടി സ്വീകരിക്കില്ലേയെന്നും റോഡരുകില്‍ താമസിക്കുന്നവരാണെങ്കില്‍ ബുള്‍ഡോസര്‍ വച്ച്‌ ഇടിച്ചുനിരത്തില്ലേ എന്നും കോടതി ചോദിച്ചു. മന്ത്രി തോമസ്‌ ചാണ്ടി ഡയറക്ടറായ വാട്ടര്‍വേള്‍ഡ്‌ ടൂറിസം കമ്പനി ഭൂസംരക്ഷണനിയമവും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമവും ലംഘിച്ചതിന്റെ പേരില്‍ കേസ്‌ എടുത്തു അന്വേഷിക്കണമെന്നു ആവശ്യപ്പെട്ടു തൃശൂര്‍സ്വദേശി ടി.എന്‍.മുകുന്ദന്‍ നല്‍കിയ പൊതുതാല്‍പര്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ്‌ ഡിവിഷന്‍ബെഞ്ച്‌ വാക്കാല്‍ ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയത്‌.