Nov 09, 2017
ശമ്പള പാക്കേജ് നടപ്പിലായി; റേഷന്‍ വ്യാപാരികളുടെ കടയടപ്പ് സമരം പിന്‍വലിച്ചു
ശമ്പള പാക്കേജ് നടപ്പാക്കണമെന്നു ആവശ്യപ്പെട്ട് സംസ്ഥാനത്ത് റേഷന്‍
വ്യാപാരികള്‍ നടത്തിവന്ന അനിശ്ചിതകാല കടയടപ്പ് സമരം പിന്‍വലിച്ചു.
വകുപ്പുമന്ത്രി പി.തിലോത്തമന് സമരക്കാരുടെ പ്രതിനിധികളുമായി നടത്തിയ
ചര്‍ച്ചയ്ക്കൊടുവിലാണ് ശമ്പള പാക്കേജ് നടപ്പിലാക്കാന്‍ തീരുമാനം. റേഷന്‍
ഭക്ഷ്യധാന്യങ്ങള്‍ വാങ്ങുന്നവരില്‍ എഎവൈ വിഭാഗം (മഞ്ഞക്കാര്‍ഡ്)
ഒഴികെയുള്ള കുടുംബങ്ങളില്‍നിന്നു കിലോഗ്രാമിന് ഒരു രൂപ ഈടാക്കി
കടയുടമകള്ക്കുക്കുള്ള ശമ്പള പാക്കേജ് നല്‍കുന്നതിന് മന്ത്രിസഭായോഗം
അനുമതി നല്‍കുകയും ചെയ്തു. മാസം 40 ക്വിന്റല്‍ ഭക്ഷ്യധാന്യങ്ങള്‍
വില്‍ക്കുന്നവര്‍ക്ക് പാക്കേജ് പ്രകാരം 16,000 രൂപ ശമ്പളം ലഭിക്കും.
പാക്കേജ് നടപ്പാക്കുന്നതിന് 349.49 കോടി രൂപാ ചെലവുവരുമെന്നു സര്‍ക്കാര്‍
വ്യക്തമാക്കി. റേഷന്‍ സാധനങ്ങളുടെ തൂക്കവും കാര്‍ഡുടമയുടെ വിരലടയാളവും
രേഖപ്െടുത്തുന്ന ഇ-പോസ് മെഷീന് കടകളില്‍ സ്ഥാപിക്കുന്ന ജോലികള്‍
ഫെബ്രുവരിയോടെ പൂര്‍ത്തിയാകും. മെഷീന് സ്ഥാപിക്കുന്ന മുറയ്ക്കായിരിക്കും
കടയുടമകള്‍ക്ക് ശമ്പളം ലഭിക്കുക.