Breaking News

Trending right now:
Description
 
Nov 09, 2017

കന്യാസ്‌ത്രിയെ മാനഭംഗപ്പെടുത്തിയ ആള്‍ക്ക്‌ മരണംവരെ തടവ്‌

image പഞ്ചിമബംഗാളില്‍ കോണ്‍വന്റില്‍ കയറി കൊള്ളയടിക്കുന്നതിനിടെ എഴുപത്തിരണ്ടുകാരിയായ കന്യാസ്‌ത്രിയെ മാനഭംഗപ്പെടുത്തിയ കേസില്‍ പ്രധാന പ്രതിയായ ബംഗ്ലാദേശുകാരനായ നസ്‌റുല്‍ ഇസ്ലാമിനു അഡീഷനല്‍ സെഷന്‍സ്‌ ജഡ്‌ജി മരണംവരെ തടവുശിക്ഷവിധിച്ചു. മറ്റുപ്രതികളില്‍ നാലുപേര്‍ക്ക്‌ പത്തുവര്‍ഷം തടവും ഒരാള്‍ക്ക്‌ ഏഴുവര്‍ഷം തടവും ശിക്ഷിച്ചു. ഇവര്‍ക്കെതിരെയുള്ള കൂട്ടമാനഭംഗക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല. ഗൂഢാലോചന, കൊള്ള തുടങ്ങിയ കുറ്റങ്ങളിലാണ്‌ ഇവരെ ശിക്ഷിച്ചത്‌. 2015 മാര്‍ച്ച്‌ 14നു നദിയ ജില്ലയിലെ റാണാഘട്ടിലെ കന്യാസ്‌ത്രിമഠത്തിലാണ്‌ സംഘം അതിക്രമിച്ചുകയറിയത്‌. 12 ലക്ഷംരൂപയാണ്‌ നസ്‌റുല്‍ ഇസ്ലാമിന്റെ നേതൃത്വത്തിലുള്ള സംഘം അപഹരിച്ചത്‌. ഇതിനിടെ തടയാന്‍ ശ്രമിച്ച കന്യാസ്‌ത്രി കൂട്ടമാനഭംഗത്തിന്‌ ഇരയാകുകയായിരുന്നു. സംഭവം വന്‍വിവാദമുയര്‍ത്തിയിരുന്നു. കുറ്റവാളികളെ പിടികൂടണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട്‌ കന്യാസ്‌ത്രികള്‍ ഉള്‍പ്പെടെ നിരവധിയാളുകളാണ്‌ തെരുവിലിറങ്ങിയത്‌.