Breaking News

Trending right now:
Description
 
Nov 09, 2017

പുതിയ പാര്‍ട്ടി കമല്‍ഹാസന്‍ പ്രഖ്യാപിച്ചില്ല; മയ്യം വിസില്‍ മൊബൈല്‍ ആപ്പ്‌ പുറത്തിറക്കി

image അറുപത്തിമൂന്നാം ജന്മദിനമായ കഴിഞ്ഞദിവസം പ്രമുഖനടന്‍ കമല്‍ ഹാസന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന്‌ ആരാധകര്‍ ആഗ്രഹിച്ചുവെങ്കിലും ഒന്നും നടന്നില്ല. പാര്‍ട്ടി രൂപീകരണത്തിനു മുന്നോടിയായി ജനങ്ങള്‍ക്കു പരാതികളും നിര്‍ദേശങ്ങളും പങ്കുവയ്‌ക്കാന്‍ മൊബൈല്‍ ആപ്പ്‌ മയ്യം വിസില്‍ ജനുവരിയില്‍ പുറത്തിറക്കുമെന്ന്‌ കമല്‍ഹാസന്‍ പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ പേരും നയങ്ങളും തീരുമാനിക്കും മുമ്പ്‌ സംസ്ഥാന പര്യടനം നടത്തും. പാര്‍ട്ടിയുടെ സാമ്പത്തിക വിവരങ്ങള്‍ ജനങ്ങള്‍ക്ക്‌ പരിശോധിക്കാന്‍ ആപ്പില്‍ സൗകര്യമുണ്ടാകും. പാര്‍ട്ടിയുടെ നയമാണ്‌ ആപ്പിനു നല്‍കിയിരിക്കുന്നത്‌. മധ്യം എന്നര്‍ഥംവരുന്ന മയ്യം എന്ന തമിഴ്‌ പേരാണിത്‌. ഇടതുപക്ഷത്തും വലതുപക്ഷത്തുമല്ല, രണ്ടിനും മധ്യത്തിലാണ്‌ എന്റെ സ്ഥാനം- കമല്‍ വ്യക്തമാക്കി. ഹിന്ദുക്കള്‍ക്കിടയില്‍ ഭീകരവാദികളുണ്ടെന്നല്ല, തീവ്രവാദികള്‍ ഉണ്ടെന്നാണ്‌ ഞാന്‍ പറഞ്ഞത്‌. രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്‌. എന്നാല്‍ ഇത്‌ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. ഹിന്ദുക്കളെ മുറിപ്പെടുത്തുക എന്നത്‌ എന്റെ നയമല്ല. ഹിന്ദുക്കുടുംബത്തില്‍നിന്നു വന്നയാളാണ്‌ താനെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.