Breaking News

Trending right now:
Description
 
Nov 09, 2017

ഇന്ത്യയുടെ അണ്വായുധ മിസൈല്‍ നിര്‍ഭയ്‌ പരീക്ഷണം വിജയം

image ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച അണ്വായുധ വാഹക ദീര്‍ഘദൂര സബ്‌സോണിക്‌ മിസൈല്‍ നിര്‍ഭയ്‌ പരീക്ഷണം വിജയിച്ചു. 300 കിലോഗ്രാമാണ്‌ ഭാരം. 1000 കിലോമീറ്ററാണ്‌ ദൂരശേഷിയുള്ള നിര്‍ഭയ്‌ വിക്ഷേപിച്ച ശേഷവും അതിന്റെ ഗതി നിയന്ത്രിക്കാമെന്ന പ്രത്യേകതയുണ്ട്‌. താഴ്‌ന്നാണ്‌ പറക്കുന്നത്‌. അതുകൊണ്ടുതന്നെ റഡാറുകളുടെ കണ്ണുവെട്ടിക്കാനാവും. കരയില്‍നിന്നും യുദ്ധവിമാനങ്ങളില്‍നിന്നും യുദ്ധക്കപ്പല്‍, മുങ്ങിക്കപ്പല്‍ തുടങ്ങിയവയില്‍നിന്നു വിക്ഷേിക്കാനാവും. ഭൂമിയുടെ കിടപ്പനുസരിച്ചാണ്‌ നിര്‍ഭയ്‌ സഞ്ചരിക്കുന്നത്‌. വഴിയില്‍ ഒരുമലയുണ്ടെങ്കില്‍ അടുത്തെത്തുമ്പോള്‍ പെട്ടെന്ന്‌ ഉയര്‍ന്ന്‌ അതിനു മുകളിലൂടെ പറന്ന്‌ ലക്ഷ്യസ്ഥാനത്ത്‌ എത്തും. റോക്കറ്റ്‌പോലെ ലംബമായി ഉയര്‍ന്നശേഷം വിമാനംപോലെ നിശ്ചീനമായിട്ടാണ്‌ നിര്‍ഭയ്‌ പറക്കുന്നത്‌. ഇന്ത്യ നൂറുശതമാനം സ്വന്തമായി വികസിപ്പിച്ചെടുത്ത ആദ്യ ക്രൂസ്‌ മിസൈലാണ്‌ നിര്‍ഭയ്‌. അഞ്ചാം പരീക്ഷണമാണ്‌ ഇന്നലെ നടത്തിയത്‌. ഇതിനുമുമ്പ്‌ 2013 മുതല്‍ നാല്‌ പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും 2014ലെ പരീക്ഷണം മാത്രമാണ്‌ വിജയിച്ചത്‌.