Breaking News

Trending right now:
Description
 
Jan 28, 2013

പതിനഞ്ചാമത് മാര്‍ത്തോമ യുവജനസഖ്യം വാര്‍ഷിക സമ്മേളനം ‘കാര്‍ണിവല്‍ സെന്‍സേഷന്‍’ എന്ന കപ്പലില്‍ ഓഗസ്റ്റ്‌ 15 മുതല്‍ 18 വരെ

ജയിന്‍ മുണ്ടയ്ക്കല്‍, പ്രോട്ട് ന്യൂസ്‌
image താമ്പാ: പതിനഞ്ചാമത് ദേശിയ മാര്‍ത്തോമാ യുവജനസഖ്യം വാര്‍ഷിക സമ്മേളനം ഓഗസ്റ്റ്‌ 15 മുതല്‍ 18 വരെ കാര്‍ണിവല്‍ സെന്‍സേഷന്‍ എന്ന കപ്പലില്‍ വച്ച് താമ്പാ സെന്റ്‌ മേരീസ്‌ മാര്‍ത്തോമാ യുവജനസഖ്യത്തിന്‍റെ ആതിഥേയത്വത്തില്‍ നടത്തുവാന്‍ തീരുമാനിച്ചു. ഫിലാഡെള്‍ഫിയായില്‍ നടന്ന മാര്‍ത്തോമാ യുവജനസഖ്യം സമ്മേളനമാണ് ഈ തീരുമാനമെടുത്തത്. ഒര്‍ലാന്‍ഡോ വിമാനത്താവളത്തിന്‍റെ സമീപത്തുള്ള കനാവെരല്‍ പോര്‍ട്ടില്‍ നിന്നാണ് അടുത്ത വേനല്‍ അവധിക്കുള്ള ഈകോണ്‍ഫറന്‍സ് ക്രൂസ് ക്രമീകരിച്ചിരിക്കുന്നത്. എന്നെ അനുഗമിക്കൂ (ജോണ്‍: 21:22) എന്ന ബൈബിള്‍ വാക്യം അടിസ്ഥാനമാക്കിയാണ് ക്രിസ്തുവിനോടുകൂടിയുള്ള ഈ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

 

 

കോണ്‍ഫറന്‍സ് ക്രൂസിന്‍റെ വിജയകരമായ നടത്തിപ്പിനുവേണ്ടി റവ. ജോണ്‍ കുരുവിള(813-562-3793), തോമസ്‌ മാത്യു718-908-5415, കോശി ഉമ്മന്‍(727-226-2297) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. മോനച്ചന്‍(813-393-8957)അറിയിച്ചതാണിത്,

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെക്കാണുന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക:

E-mail : conferenceatsea2013@gmail.com
www.myconferenceatsea.com