Breaking News

Trending right now:
Description
 
Nov 08, 2017

രാജ്യാന്തര ചലച്ചിത്രോത്സവത്തിനു ഇന്നു തുടക്കം; നടി മാധവി മുഖര്‍ജി മുഖ്യാതിഥി

image കേരള രാജ്യാന്തര ചലച്ചിത്രോത്സവം ബുധനാഴ്‌ച തലസ്ഥാനത്ത്‌ ആരംഭിക്കം. 15നാണ്‌ സമാപനം. ബുധനാഴ്‌ച വൈകിട്ട്‌ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‌ജ ചലച്ചിത്രോത്സവം ഉദ്‌ഘാടനം ചെയ്യും. ബംഗാളി നടി മാധവി മുഖര്‍ജി മുഖ്യാതിഥിയായിരിക്കും. രാജ്യാന്തര മത്സരവിഭാഗത്തില്‍ മലയാള ചിത്രങ്ങളായ രണ്ടുപേര്‍, ഏദന്‍ എന്നിവ പ്രദര്‍ശിപ്പിക്കും. കണ്ടംപററി മാസ്റ്റേഴ്‌സ്‌ ഇന്‍ ഫോക്കസ്‌ വിഭാഗത്തില്‍ ആഫ്രിക്കന്‍ രാജ്യമായ ചാഡില്‍ നിന്നുള്ള സംവിധായകന്‍ മുഹമ്മദ്‌ സാലിഹ്‌ ഹറൂണ്‍, മെക്‌സിക്കന്‍ സംവിധായകന്‍ മിഷേല്‍ ഫ്രാങ്കോ എന്നിവരുടെ സിനിമകളും പ്രദര്‍ശനത്തിന്‌ ഉണ്ടാകും. വിഖ്യാത റഷ്യന്‍ സംവിധായകന്‍ അല്‌കാസാണ്ടര്‍ സോകുറോവിന്റെ ആറു ചിത്രങ്ങള്‍ റിട്രോസ്‌പെക്ടിവ്‌ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ഫിലിപ്പിന്‍സ്‌ സംവിധായകന്‍ ലിനോ ബ്രോക്ക, കെ.പി.കുമാരന്‍ എന്നിവരുടെ റിട്രോസ്‌പെക്ടിവും ഉണ്ടാകും. സമാപനച്ചടങ്ങില്‍ സമഗ്ര സംഭാവനയ്‌ക്കുള്ള പുരസ്‌കാരത്തിന്‌ അര്‍ഹനായ റഷ്യന്‍ സംവിധായകന്‍ അല്‌കാസാണ്ടര്‍ സോകുറോവിനെ ആദരിക്കും.