Breaking News

Trending right now:
Description
 
Nov 08, 2017

അനിശ്ചതകാല സമരം: റേഷന്‍ വിതരണം സ്‌തംഭിച്ചു; ഇന്നു മന്ത്രിയുമായി ചര്‍ച്ച

image ശമ്പള പാക്കേജ്‌ നടപ്പാക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച്‌ റേഷന്‍ വ്യാപാരി സംഘടനകള്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. ഇതോടെ സംസ്ഥാനത്തെ റേഷന്‍ വിതരണം നിലച്ചു. ചൊവ്വാഴ്‌ചയാണ്‌ അനിശ്ചിതകാല സമരം ആരംഭിച്ചത്‌. സംസ്ഥാനത്തെ 14355 റേഷന്‍കടകളെ സമരം ബാധിച്ചു. അതേസമയം, സമരസമതി നേതാക്കളുമായി വകുപ്പുമന്ത്രി പി.തിലോത്തമന്‍ ഇന്നു നടത്തുന്ന ചര്‍ച്ചയില്‍ സമരം അവസാനിക്കുമെന്നാണ്‌ കരുതുന്നത്‌. ഒത്തുതീര്‍പ്പുണ്ടായാല്‍ ഇന്നുതന്നെ കടകള്‍ തുറക്കും. അനിശ്ചിതകാല സമരത്തിനു മുന്നോടിയായി വിവിധ താലൂക്കുകളില്‍ ധര്‍ണയും പ്രകടനവും നടന്നു. ശമ്പള പാക്കേജ്‌ നടപ്പാക്കുംവരെ സമരം തുടരാനാണ്‌ സംയുക്തസമരസമിതിയുടെ തീരുമാനം. കടകള്‍ തുറക്കാന്‍ കലക്ടര്‍മാര്‍ മുഖേന സാധ്യമായ നടപടികളെടുക്കണമെന്ന്‌ ആവശ്യപ്പെട്ടു മന്ത്രി പി.തിലോത്തമന്‍ ചീഫ്‌ സെക്രട്ടറിക്കു കത്തുനല്‍കി. റേഷന്‍കട ഉടമകളുമായുള്ള ചര്‍ച്ചയ്‌ക്കുശേഷവും സമരം തുടര്‍ന്നാല്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നതിന്‌ ബദര്‍മാര്‍ഗങ്ങള്‍ ആരായുമെന്നും മന്ത്രി വ്യക്തമാക്കി. സപ്ലൈകോയുടെ 1500 ചില്ലറ വില്‍പ്പനശാലകള്‍വഴി റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതുസംബന്ധിച്ചും നീക്കം ആരംഭിച്ചു.