Breaking News

Trending right now:
Description
 
Nov 08, 2017

മദ്യത്തിന്‌ സ്‌ത്രീകളുടെ പേരുവേണമെന്ന്‌ മന്ത്രി ഗിരീഷ്‌ മഹാജന്‍

image മദ്യവില്‍പ്പന കൂട്ടാന്‍ ബ്രാന്‍ഡുകള്‍ക്ക്‌ സ്‌ത്രീകളുടെ പേരു നല്‍കുന്നത്‌ ഉചിതമായിരിക്കുമെന്നു മഹാരാഷ്ട്ര ജലവിഭവമന്ത്രി ഗിരീഷ്‌ മഹാജന്റെ അഭിപ്രായം വിവാദമായി. ഉത്തര മഹാരാഷ്ട്രയിലെ പഞ്ചസാര ഫാക്ടറിയില്‍ നടന്ന പരിപാടിക്കിടെയാണ്‌ മന്ത്രി വിവാദ പരാമര്‍ശനം നടത്തിയത്‌. മദ്യ ബ്രാന്‍ഡുകള്‍ക്ക്‌ ബോബി, ജൂലി എന്നിങ്ങനെ പേരുകള്‍ നല്‍കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. മദ്യം ഉള്‍പ്പെടെ എന്ത്‌ വസ്‌തുക്കളുടെയും ആവശ്യക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ അതിനു സ്‌ത്രീകളുടെ പേരു നല്‍കിയാല്‍ മതി. അപ്പോള്‍ അതിന്റെ ചിലവ്‌ വര്‍ധിക്കുന്നതുകാണാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ഷര്‍മിക്‌ എല്‍ഗാല്‍ എന്ന സംഘടന മന്ത്രിക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയും സ്‌ത്രീകളുടെ കൂട്ടായ്‌മകളും സന്നദ്ധസംഘടനകളും രംഗത്തുവരുകയും ചെയ്‌തതോടെ മന്ത്രി ക്ഷമാപണം നടത്തി തടിതപ്പി. ബിജെപി മന്ത്രിയുടെ സ്‌ത്രീവിരുദ്ധ പരാമര്‍ശനത്തിനെതിരെ പ്രതിപക്ഷത്തിനു പുറമേ സഖ്യകക്ഷികളും രംഗത്തുവന്നിരുന്നു.