Breaking News

Trending right now:
Description
 
Nov 08, 2017

ട്രംപിനു നേരെ അശ്ലീല ആംഗ്യം: 50കാരിയുടെ ജോലി നഷ്ടപ്പെട്ടു

image യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ വാഹനവ്യൂഹത്തിനു നേരെ അശ്ലീല ആംഗ്യം കാട്ടിയെന്ന സോഷ്യല്‍മീഡിയ പ്രചരണത്തിന്റെ അടിസ്ഥാനത്തില്‍ 50കാരിക്ക്‌ ജോലി നഷ്ടപ്പെട്ടു. ജൂല ബ്രിസ്‌ക്‌മാനാണ്‌ അകിമാ എല്‍എല്‍സി കമ്പനി നടപടി സ്വീകരിച്ചത്‌. ഒക്ടോബര്‍ 28ന്‌ വിര്‍ജീനിയയില്‍ ട്രംപിന്റെ വസതിക്കു സമീപമാണ്‌ സംഭവം നടന്നത്‌. ട്രംപിന്റെ വാഹനവ്യൂഹത്തിനു സമീപത്തുകൂടെ സൈക്കിളില്‍ പോവുകയായിരുന്ന ജൂല ബ്രിസ്‌ക്‌മാന്‍ നടുവിരല്‍ ഉയര്‍ത്തിക്കാട്ടുകയായിരുന്നു. ഇതിനുശേഷം ചിത്രം ട്വിറ്ററിലും ഫേസ്‌ബുക്കിലും പോസ്‌റ്റുചെയ്യുകയും ചെയ്‌തു. തനിക്കെതിരെ നടപടിയെടുത്ത കമ്പനി അധികൃതരോട്‌ ന്യായികരണങ്ങള്‍ ജൂല ബ്രിസ്‌ക്‌മാനാ ഉന്നയിച്ചിരുന്നു. ജോലിസമയത്തല്ല ഫോട്ടോ എടുത്തതെന്നായിരുന്നു ന്യായികരണങ്ങളിലൊന്ന്‌.