Breaking News

Trending right now:
Description
 
Nov 08, 2017

ടെക്‌സസ്‌ ചര്‍ച്ചിലെ കൂട്ടക്കൊല; അക്രമി യുഎസ്‌ വ്യോമസേനയിലെ മുന്‍ ഉദ്യോഗസ്ഥന്‍

image യുഎസില്‍ ടെക്‌സസിലെ ബാപ്‌റ്റിസ്റ്റ്‌ ചര്‍ച്ചില്‍ ഞായറാഴ്‌ച പ്രാര്‍ഥനയ്‌ക്കിടെ നടന്ന കൂട്ടക്കൊലയ്‌ക്കു പിന്നില്‍ യുഎസ്‌ വ്യോമസേനയില്‍നിന്നു മൂന്നുവര്‍ഷം മുമ്പ്‌ പുറത്താക്കപ്പെട്ട ഡെവിന്‍ പാട്രിക്‌ കെല്ലിയാണെന്ന്‌ (26) അന്വേഷണസംഘം കണ്ടെത്തി. ഇയാള്‍ക്ക്‌ മനോദൗര്‍ബല്യം ഉണ്ടായിരുന്നതായി സംശയിക്കുന്നു. കറുത്തവസ്‌ത്രം ധരിച്ച്‌ സ്വന്തം വാഹനത്തിലാണ്‌ കെല്ലി എത്തിയത്‌. പള്ളിയില്‍ പ്രവേശിച്ച്‌ പ്രാര്‍ഥനയിലായിരുന്ന വിശ്വാസികളുടെ നേര്‍ക്ക്‌ വെടിയുതിര്‍ക്കുകയായിരുന്നു. സൈനികര്‍ ഉപയോഗിക്കുന്ന തോക്കാണ്‌ ഇതിനായി ഉപയോഗിച്ചത്‌. പിന്നീട്‌ രക്ഷപ്പെട്ട കെല്ലിയെ ഗിലീദലപ്പെട്ട കൗണ്ടിയുടെ അതിര്‍ത്തിയില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കാര്‍ അപകടത്തില്‍പെട്ടതാണ്‌ മരണകാരണമായത്‌. കെല്ലി നടത്തിയ കൂട്ടക്കുരുതിയി്‌ല# 26 പേര്‍ മരിച്ചു. മരിച്ചവരില്‍ ഏറെയും കുട്ടികളാണ്‌. ഒരു കുടുംബത്തിലെ എട്ടുപേര്‍ കൊല്ലപ്പെട്ടു. പരുക്കേറ്റ 20 പേരും അപകടനില തരണം ചെയ്‌തുവെന്നാണ്‌ റിപ്പോര്‍ട്ട്‌.