Breaking News

Trending right now:
Description
 
Nov 08, 2017

കേരളത്തിലേത്‌ നിര്‍ബന്ധിത മതപരിവര്‍ത്തനം: രേഖ ശര്‍മ

image കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നു ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ. വൈക്കം ടിവി പുരത്തെ വീട്ടില്‍ ഹാദിയയെ (അഖില) സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുന്നതിനിടെയാണ്‌ ഇക്കാര്യം കമ്മിഷന്‍ ചൂണ്ടിക്കാട്ടിയത്‌. ഹാദിയയുടെ വിഷയത്തില്‍ ലൗ ജിഹാദെന്നു പറയാനാവില്ല. ഹാദിയ കല്യാണത്തിനു മുമ്പ്‌ ഒരു തവണയാണ്‌ ഭര്‍ത്താവിനെ കണ്ടിട്ടുള്ളത്‌. രണ്ടോ മൂന്നോതവണ ഫോണില്‍ സംസാരിച്ചു. ഇതിനെ പ്രണയമായി കാണാനാവില്ല. കേരളത്തിലെ കാര്യങ്ങള്‍ വിവരിച്ചു കേന്ദ്രസര്‍ക്കാരിനു റിപ്പോര്‍ട്ടു നല്‍കുമെന്നും രേഖ ശര്‍മ വ്യക്തമാക്കി. വൈക്കത്തെ വീട്ടില്‍ ഹാദിയ സുരക്ഷിതയാണ്‌. ഹാദിയയ്‌ക്കു വീട്ടില്‍ മര്‍ദനമേറ്റുവെന്ന പ്രചരണം അടിസ്ഥാന രഹിതമാണ്‌. അടുത്ത 27നു സുപ്രീംകോടതിയില്‍ ഹാജരാകാന്‍ തയാറാണെന്നും ഹാദിയ അറിയിച്ചിട്ടുണ്ട്‌. ഹാദിയയുടെ പുതിയ ചിത്രവും വനിതാ കമ്മിഷന്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ചു. പണവും ജോലിയും വാഗ്‌ദാനം ചെയ്‌തും ഭീഷണിപ്പെടുത്തിയുമാണ്‌ മതപരിവര്‍ത്തനം നടത്തുന്നതെനനും കമ്മീഷന്‍ വ്യക്തമാക്കി. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയയാക്കാന്‍ ശ്രമിക്കുന്നതായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതി ലഭിച്ചിട്ടുണ്ട്‌. പരിചയത്തിന്റെ പേരിലെടുത്ത സെല്‍ഫി ദുരുപയോഗം ചെയ്യുമെന്നു ഭീഷണിപ്പെടുത്തി മതംമാറണമെന്നും വിവാഹം കഴിക്കണമെന്നും ആവശ്യപ്പെടുന്നതായും അദാലത്തില്‍ കമ്മീഷനു പരാതി ലഭിച്ചു.