Breaking News

Trending right now:
Description
 
Nov 08, 2017

ട്വന്റി 20 പരമ്പര: ഇന്ത്യയ്‌ക്കു ചരിത്രവിജയം

image തിരുവനന്തപുരത്ത്‌ കാര്യവട്ടം സ്‌പോര്‍ട്‌സ്‌ ഹബ്‌ സ്‌റ്റേഡിയത്തില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്‌ക്കു ചരിത്രവിജയം. ന്യൂസിലന്‍ഡിനെതിരായ ആദ്യ ട്വന്റി 20 പരമ്പരയിലെ വിജയമാണ്‌ ഇന്ത്യ 2-1നു സ്വന്തമാക്കിയത്‌. മഴമൂലം എട്ട്‌ ഓവറാക്കി ചുരുങ്ങിയ മത്സരത്തില്‍ ഇന്ത്യയ്‌ക്കു ആറു റണ്‍സ്‌ ജയം. സ്‌കോര്‍: ഇന്ത്യ അഞ്ചിന്‌ 67. ന്യൂസിലന്‍ഡ്‌ ആറിന്‌ 61. കേരളത്തിലെ ആദ്യ രാജ്യാന്തര ട്വന്റി 20 മത്സരമെന്ന ചരിത്രനേട്ടത്തിനുകൂടിയാണ്‌ തലസ്ഥാനം ഇന്നലെ വേദിയൊരുക്കിയത്‌. നാല്‍പതിനായിരത്തിലേറെ പേര്‍ മത്സരം കാണാനെത്തിയത്‌. ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റുവില്‍പ്പനയില്‍ മണിക്കൂറുകള്‍ക്കകം മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നിരുന്നു. സുരക്ഷയുടെ ഭാഗമായി സ്‌റ്റേഡിയത്തിനകത്തും നഗരത്തിലും മൂവായിരത്തോളം പൊലീസുകാരെ ഒരുക്കിയിരുന്നു. ദേശീയ, രാജ്യാന്തര മാധ്യമപ്രതിനിധികള്‍ റിപ്പോര്‍ട്ട്‌ ചെയ്യാനെത്തി.