Breaking News

Trending right now:
Description
 
Nov 06, 2017

തമിഴ്‌നാട്‌ മുഖ്യമന്ത്രിക്കെതിരെ കാര്‍ട്ടൂണ്‍വരച്ച ബാലയെ അറസ്റ്റു ചെയ്‌തു

image കൊള്ളപ്പലിശക്കാരുടെ ഭീഷണിയെതുടര്‍ന്ന്‌ ചെന്നൈ തിരുനല്‍വേലി കലക്ട്രേറ്റിനു മുമ്പില്‍ നാലംഗ കുടുംബം തീ കൊളുത്തി ആത്മഹത്യ ചെയ്‌ത സംഭവം ആസ്‌പദമാക്കി കാര്‍ട്ടൂണ്‍വരച്ച ഫ്രീലാന്‍ഡ്‌ കാര്‍ട്ടൂണിസ്‌റ്റ്‌ ജി.ബാലയെയാണ്‌ (ബലകൃഷ്‌ണന്‍-36) പൊലീസ്‌ അറസ്റ്റു ചെയ്‌തത്‌. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, തിരുനല്‍വേലി കലക്ടര്‍, പൊലീസ്‌ കമ്മീഷണര്‍ എന്നിവരെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലാണ്‌ കാര്‍ട്ടൂണ്‍ എന്നു ആരോപിച്ചാണ്‌ അറസ്റ്റ്‌. ഇതുസംബന്ധിച്ച്‌ തിരുനല്‍വേലി കലക്ടര്‍ സന്ദീപ്‌ നന്ദൂരി പരാതി നല്‍കിയിരുന്നു. കൊള്ളപ്പലിശക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുന്ന മുഖ്യമന്ത്രിയടക്കമുള്ള സര്‍ക്കാര്‍ സംവിധാനത്തെ ബാല കാര്‍ട്ടൂണിലൂടെ വിമര്‍ശിച്ചിരുന്നു. ്‌അപകീര്‍ത്‌ികരമായ സന്ദേശങ്ങള്‍ തയാറാക്കുക, ഇലക്ട്രോണിക്‌ മാധ്യമങ്ങള്‍വഴി അവ പ്രചരിപ്പിക്കുക എന്നീ കുറ്റങ്ങളാണ്‌ ബാലയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്‌. വെന്തുരുകുന്ന കുട്ടിക്കു സമീപം മുഖ്യമന്ത്രി, കലക്ടര്‍, പൊലീസ്‌ കമ്മീഷണര്‍ കണ്ണുകളടച്ച്‌ നോട്ടുകള്‍ ഉപയോഗിച്ചു നാണം മറയ്‌ക്കുന്നതായിട്ടാണ്‌ കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിച്ചിട്ടുള്ളത്‌. കാര്‍ട്ടൂണ്‍ സാമൂഹികമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാകുകയും ചെയ്‌തു. കഴിഞ്ഞ മാസം 23നാണ്‌ കലക്ട്രേറ്റിനു മുമ്പില്‍ കര്‍ഷകകുടുംബം തീ കൊളുത്തി ആത്മഹത്യ ചെയ്‌തത്‌. കൊള്ളപ്പലിശക്കാരില്‍നിന്നു രക്ഷിക്കണമെന്നു ആവശ്യപ്പെട്ട്‌ കുടുംബം പല ഉദ്യോഗസ്ഥരെയും സമീപിച്ചെങ്കിലും അവഗണിക്കപ്പെടുകയായിരുന്നു. ഇതില്‍ മനംനൊന്താണ്‌ പൊതുജനം നോക്കിനില്‍ക്കെ കുട്ടികളടക്കം കുടുംബം തീകൊളുത്തി ആത്മഹത്യ ചെയ്‌തത്‌.