Breaking News

Trending right now:
Description
 
Nov 06, 2017

ഹൃദയാഘാതം: നടന്‍ വെട്ടൂര്‍ പുരുഷന്‍ അന്തരിച്ചു

image ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ചലച്ചിത്ര നടന്‍ വെട്ടൂര്‍ പുരുഷന്‍ (70) അന്തരിച്ചു. ശനിയാഴ്‌ച രാത്രി തിരുവനന്തപുരത്തെ നന്ദിയോട്‌ പുലിയൂര്‍ കിഴക്കേവിള തിലകം വീട്ടില്‍വച്ചാണ്‌ ഹൃദയാഘാതം ഉണ്ടായത്‌. ഉടന്‍ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയെങ്കിലും മാര്‍ഗമധ്യേയായിരുന്നു മരണം. സംസ്‌കാരം നടത്തി. പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച അദ്ദേഹം നൂറോളം സിനിമകളില്‍ അഭിനയിച്ചു. 1971-ല്‍ നടീനടന്മാരെ ആവശ്യമുണ്ട്‌ എന്ന സിനിമയിലൂടെയാണ്‌ വെള്ളിത്തിരയില്‍ എത്തിയത്‌. കുട്ടിച്ചാത്തന്‍, അദ്‌ഭുതദ്വീപ്‌ എന്നിവയിലെ അഭിനയം ശ്രദ്ധേയമായിരുന്നു. അദ്‌ഭുതദ്വീപായിരുന്നു വെട്ടൂര്‍ പുരുഷന്റെ അവസാന സിനിമ. നാടകങ്ങളിലും ഒട്ടേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്‌. വെട്ടൂര്‍ ഗ്രാമപഞ്ചായത്ത്‌ മുന്‍ മെമ്പറാണ്‌. ശിവഗിരി മിഷന്‍ ആശുപത്രിയില്‍ അക്കൗണ്ടന്റായും സേവനം അനുഷ്‌ഠിച്ചു. വര്‍ക്കല വെട്ടൂര്‍ പനവിള വീട്ടില്‍ ഗോവിന്ദന്‍-ജാനകി ദമ്പതികളുടെ മകനാണ്‌.