Breaking News

Trending right now:
Description
 
Nov 06, 2017

സൗദി രാജകുമാരന്‍ ഹെലികോപ്‌റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

image യെമന്‍ അതിര്‍ത്തിയില്‍ ഹെലികോപ്‌റ്റര്‍ തകര്‍ന്നുവീണ്‌ സൗദി രാജകുമാരന്‍ മന്‍സൂര്‍ ബിന്‍ മുക്രിന്‍ കൊല്ലപ്പെട്ടു. അസീര്‍ പ്രവിശ്യയിലെ ഉപഗവര്‍ണറാണ്‌ അദ്ദേഹം. രാജകുമാരനോടൊപ്പം ഒട്ടേറെ ഉദ്യോഗസ്ഥരും ഹെലികോപ്‌റ്ററില്‍ ഉണ്ടായിരുന്നു. ഞായറാഴ്‌ച ഉച്ചയ്‌ക്കായിരുന്നു അപകടം. വിമാനം റഡാറില്‍നിന്ന്‌ അപ്രത്യക്ഷമാവുകയും ചെയ്‌തു. ഹൂതി വിമതരുമായി സംഘര്‍ഷം നിലനില്‍ക്കുന്ന യെമന്‍ മേഖലയില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം നിരീക്ഷണം നടത്താന്‍ എത്തിയതായിരുന്നു അദ്ദേഹം. ഹെലികോപ്‌റ്ററില്‍ ഉണ്ടായിരുന്ന മറ്റ്‌ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.