Breaking News

Trending right now:
Description
 
Nov 06, 2017

പുതിയ പാര്‍ട്ടി ഉടനെന്ന്‌ കമല്‍ ഹാസന്റെ പ്രഖ്യാപനം

image പുതിയ പാര്‍ട്ടിയുമായി ഉടന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നു നടന്‍ കമല്‍ ഹാസന്‍ പ്രഖ്യാപിച്ചു. അതേസമയം ജനങ്ങളില്‍നിന്നു സംഭാവന സ്വീകരിച്ചായിരിക്കും പാര്‍ട്ടിയുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നൈ കേളമ്പാക്കത്തു കമല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗത്തിലാണ്‌ കമലിന്റെ പ്രഖ്യാപനം. എനിക്ക്‌ സ്വിസ്‌ ബാങ്കില്‍ അക്കൗണ്ടില്ല. അവിടെയുള്ള കള്ളപ്പണം തിരികെ കൊണ്ടുവരുകയാണ്‌ ലക്ഷ്യം. ക്ഷേത്രങ്ങള്‍ പൊളിച്ചുനീക്കണമെന്നു താന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. അതേസമയം, മതത്തിന്റെ പേരില്‍ വിഷയം നല്‍കിയാല്‍ കുടിക്കരുത്‌-കമല്‍ഹാസന്‍ ഓര്‍മിപ്പിച്ചു. കമല്‍ഹാസനെ വെടിവച്ചുകൊല്ലുകയോ തൂക്കിലേറ്റുകയോ ചെയ്യണമെന്ന ഹിന്ദു മഹാസഭ ഉപാധ്യക്ഷന്‍ പണ്ഡിറ്റ്‌ അശോക്‌ ശര്‍മ കഴിഞ്ഞദിവസം നടത്തിയ ആഹ്വാനം വിവാദമായതിനു തൊട്ടുപിന്നാലെയാണ്‌ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്‌.