Breaking News

Trending right now:
Description
 
Nov 06, 2017

ടെക്‌സസിലെ പള്ളിയില്‍ വെടിവയ്‌പ്‌: 27 മരണം

image യുഎസിലെ തെക്കന്‍ ടെക്‌സസിലുള്ള പള്ളിയില്‍ അക്രമി നടത്തിയ വെടിവയ്‌പില്‍ 27 പേര്‍ കൊല്ലപ്പെട്ടു. സാന്‍ അന്റോണിയോയ്‌ക്കു സമീപം വില്‍സണ്‍കൗണ്ടി സതര്‍ലാന്‍ഡ്‌ സ്‌പ്രിങ്‌സിലെ ഫസ്റ്റ്‌ ബാപ്‌റ്റിസ്റ്റ്‌ ചര്‍ച്ചിലാണ്‌ വെടിവയ്‌പ്‌ നടന്നത്‌. ഇവിടെ പ്രാര്‍ഥനാ ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ്‌ സംഭവം. 24 പേര്‍ക്ക്‌ പരുക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്‌. പ്രാദേശിക സമയം ഇന്നലെ ഉച്ചയ്‌ക്ക്‌ 11.30ന്‌ പള്ളിയിലേക്ക്‌ എത്തിയ തോക്കുധാരിയായ അജ്ഞാതന്‍ വിശ്വാസികള്‍ക്കുനേരെ നിറയൊഴിക്കുകയായിരുന്നു. അക്രമിയെ പൊലീസ്‌ വെടിവച്ചുകൊന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌. അക്രമി ഒറ്റയ്‌ക്കാണ്‌ പള്ളിയിലേക്ക്‌ നടന്നുകയറിയത്‌. തുടര്‍ച്ചയായി വെടിയൊച്ച കേട്ടതായി സമീപവാസികള്‍ പൊലീസിനെ അറിയിച്ചു. സ്ഥലത്തിന്റെ പൂര്‍ണ നിയന്ത്രണം പൊലീസും എഫ്‌ബിഐയും ഏറ്റെടുത്തു. സംഭവത്തില്‍ ടെക്‌സസ്‌ ഗവര്‍ണര്‍ ഗ്രെഗ്‌ അബോട്ട്‌ നടുക്കം രേഖപ്പെടുത്തി.