Breaking News

Trending right now:
Description
 
Nov 06, 2017

ഉത്തരകൊറിയയ്‌ക്ക്‌ വീണ്ടും യുഎസിന്റെ താക്കീത്‌

image ഉത്തരകൊറിയയ്‌ക്ക്‌ എതിരെ വീണ്ടും ശക്തമായ മുന്നറിയിപ്പുമായി യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌. അഞ്ച്‌ ഏഷ്യന്‍ രാജ്യങ്ങളിലെ പര്യടനത്തിന്റെ ഭാഗമായി ജപ്പാനിലെത്തിയ ട്രംപിന്‌ വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ്‌ മുന്നറിയിപ്പ്‌ നല്‍കിയത്‌. ഉത്തരകൊറിയ ഞങ്ങളുടെ രാജ്യത്തിനും ലോകത്തിനും വലിയൊരു പ്രശ്‌നമാണ്‌. അതിനാല്‍ ഞങ്ങള്‍ക്കു പ്രശ്‌നം തീര്‍ക്കേണ്ടതുണ്ട്‌. ഏതെങ്കിലും ഏകാധിപതിയോ ഏകാധിപത്യ ഭരണകൂടമോ അമേരിക്കയുടെ ശക്തി കുറച്ചുകാണരുതെന്നും ട്രംപ്‌ വ്യക്തമാക്കി. ജനാധിപത്യത്തെ സംരക്ഷിക്കുന്ന കാര്യത്തില്‍ കീഴടങ്ങുകയോ വ്യതിചലിക്കുകയോ ഇടറുകയോ ചെയ്യാതെ യുഎസ്‌ മുന്നോട്ടുപോകും. ഭീകരപ്രവര്‍ത്തനത്തെ സഹായിക്കുന്ന രാജ്യമായി ഉത്തരകൊറിയയെ വൈകാതെ പ്രഖ്യാപിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയന്‍ പ്രതിസന്ധിയെക്കുറിച്ചും വാണിജ്യത്തെക്കുറിച്ചും ട്രംപും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും സംഭാഷണം നടത്തി. ഇന്ന്‌ ഔദ്യോഗിക ചര്‍ച്ചകളും ഇരുവരുടെയും സംയുക്ത പത്രസമ്മേളനങ്ങളും ഉണ്ടാകും. ഇതേസമയം, ഉത്തരകൊറിയന്‍ പ്രശ്‌നത്തെക്കുറിച്ച്‌ ആവശ്യമില്ലാ്‌ത്ത പരാമര്‍ശങ്ങള്‍ നടത്താന്‍ ട്രംപ്‌ തുനിയരുതെന്നു ഉത്തരകൊറിയന്‍ ഭരണകക്ഷിയുടെ പത്രം റോഡോംഗ്‌സിന്‍മുന്‍ മുന്നറിയിപ്പു നല്‍കി.