Breaking News

Trending right now:
Description
 
Nov 05, 2017

നടന്‍ സുരേഷ്‌ഗോപിയടക്കം 70 പേര്‍ നികുതിവെട്ടിച്ച്‌ കാര്‍ റജിസ്‌ട്രേഷന്‍ നടത്തിയെന്നു കണ്ടെത്തി

image തമിഴ്‌നാട്‌,കര്‍ണാടകം എന്നിവിടങ്ങളില്‍നിന്നു ആഡംബരകാറുകള്‍വാങ്ങി പുതുച്ചേരിയിലെ വ്യാജ വിലാസത്തില്‍ റജിസ്‌ട്രേഷന്‍ നടത്തി കേരളത്തില്‍ ഓടുന്ന കാറുകള്‍ക്കെതിരെ മോട്ടോര്‍വാഹനവകുപ്പ്‌ നടപടി ആരംഭിച്ചു. ഇത്തരത്തില്‍ നികുതിവെട്ടിപ്പു നടത്തിയെന്ന ആരോപണത്തില്‍ എംപിയും നടനുമായ സുരേഷ്‌ഗോപിയടക്കം 70 പേര്‍ക്ക്‌ നോട്ടീസ്‌ നല്‍കി. 2000ത്തിലേറെ ആഡംബരകാറുകള്‍ സംസ്ഥാനത്തിനു പുറത്ത്‌ ഇത്തില്‍ വ്യാജരജിസ്‌ട്രേഷന്‍ നടത്തി കേരളത്തില്‍ ഓടുന്നതായി മോട്ടോര്‍വാഹന വകുപ്പിനു വിവരം ലഭിച്ചിട്ടുണ്ട്‌. സുരേഷ്‌ ഗോപിയുടെ ഉടമസ്ഥതയിലുള്ള പിവൈ 05 എ 99 എന്ന പുതുച്ചേരി റജിസ്‌ട്രേഷന്‍ ഉള്ള കാര്‍ 30 ദിവസത്തിലേറെയായി കേരളത്തില്‍ ഒടുന്നുണ്ട്‌. ഇതു മോട്ടോര്‍വാഹന വകുപ്പിന്റെ ലംഘനമാണെന്നു മോട്ടോര്‍വാഹന വകുപ്പു ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. എറണാകുളത്താണ്‌ ഏറ്റവും കൂടുതല്‍ പേര്‍ ആഡംബര കാറുകള്‍ പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്‌ത്‌ നികുതി വെട്ടിച്ചിരിക്കുന്നത്‌. 20 ലക്ഷം രൂപയ്‌ക്കു മുകളില്‍ വിലയുള്ള കാറുകള്‍ കേരളത്തില്‍ റജിസ്റ്റര്‍ ചെയ്യുന്നതിന്‌ 20 ശതമാനം നികുതി നല്‍കേണ്ടതുണ്ട്‌. ഒരുകോടി രൂപ വിലയുള്ള കാറിന്‌ 20 ലക്ഷംരൂപ നികുതി. പുതുച്ചേരിയിലാണെങ്കില്‍ ഒന്നരലക്ഷം രൂപാ നികുതിമതി. അവിടെ ഏതെങ്കിലും വിലാസത്തില്‍ സ്ഥിരതാമസമാണെന്നു നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്‌മൂലം മാത്രം നല്‍കിയാല്‍മതി.