Breaking News

Trending right now:
Description
 
Nov 05, 2017

ലൈംഗികമായി ഉപദ്രവിക്കാന്‍ശ്രമം: യുവതി വസ്‌ത്രം ഊരിയെറിഞ്ഞു യുവാവിനെ വെല്ലുവിളിച്ചു

image ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനോട്‌ യുവതി പരസ്യമായി വെല്ലുവിളി നടത്തിയ രീതികണ്ട്‌ ജനം ഞെട്ടി. വസ്‌ത്രം മുഴുവനായി ഊരി മാറിടം തുറന്നുകാട്ടിയാണ്‌ ജനങ്ങളുടെ മധ്യേ യുവതി പ്രതിഷേധിച്ചത്‌. ബ്രസീലിലെ റയിബെയിറോ പ്രെറ്റോ സിറ്റി സെന്ററിലായിരുന്നു യുവതിയുടെ പ്രതിഷേധം. ഒരുനിമിഷം ഞെട്ടിത്തരിച്ച ആളുകളില്‍ ചിലര്‍ സംഗതി മൊബൈല്‍ക്യാമറയില്‍ പകര്‍ത്തുകയും ചെയ്‌തു. ജോലി ചെയ്യുന്നതിനിടെയാണ്‌ യുവാവ്‌ തന്നെ അപമാനിക്കാന്‍ ശ്രമിച്ചതെന്നാണ്‌ യുവതിയുടെ ആരോപണം. സെയില്‍സ്‌ ഗേളായി ജോലി നോക്കുകയാണ്‌ യുവതി. യുവാവിനെ നിലത്തേക്ക്‌ തള്ളിയിട്ടശേഷം മേല്‍വസ്‌ത്രം അഴിച്ചുമാറ്റി യുവതി വെല്ലുവിളിക്കുകയായിരുന്നു. തനിക്ക്‌ ഇതല്ലേ വേണ്ടത്‌.... എടുത്തോളൂ എന്നു പറഞ്ഞു യുവാവിന്റെ മുഖത്ത്‌ യുവതി അടിക്കുകയും ചെയ്‌തു. യുവതി ഇത്തരത്തില്‍ പ്രതികരിച്ചതോടെ ഭാര്യയ്‌ക്കൊപ്പം ഷോപ്പിങ്ങിനു വന്നതാണെന്നു പറഞ്ഞ്‌ രക്ഷപ്പെടാനും യുവാവ്‌ ശ്രമം നടത്തി. യുവാവ്‌ നിഷ്‌കളങ്കഭാവം ചമഞ്ഞതോടെയാണ്‌ യുവതി മേല്‍വസ്‌ത്രം ഊരി മര്‍ദ്ദിച്ചത്‌. യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തുവന്നു.