Breaking News

Trending right now:
Description
 
Nov 05, 2017

സിറ്റര്‍ റാണി മരിയ ഇനി വാഴ്‌ത്തപ്പെട്ട രക്തസാക്ഷി; ഫെബ്രുവരി 25 പുണ്യദിനം

image ഭാരതസഭയിലെ ആദ്യ വനിതാ രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയ ഇനി വാഴ്‌ത്തപ്പെട്ടവള്‍. മധ്യപ്രദേശിലെ ഇന്‍ഡോറിറിലെ സെന്റ്‌ പോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ സഭാനേതൃത്വത്തിന്റെയും വിശ്വാസി സമൂഹത്തിന്റെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലായിരുന്നു സിസ്റ്റര്‍ റാണി മരിയയെ വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്‌. വത്തിക്കാനിലെ നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘത്തിന്റെ പ്രീഫെക്ട്‌ കര്‍ദിനാള്‍ ഡോ. ആഞ്ചലോ അമോത്തോയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയിലായിരുന്നു പ്രഖ്യാപന ശുശ്രൂഷ നടന്നത്‌. പാവങ്ങളില്‍ ഈശ്വരനെ ദര്‍ശിച്ച്‌ വിശ്വാസത്തിനുവേണ്ടി രക്തം ചൊരിഞ്ഞ റാണി മരിയ ഇനി വാഴ്‌ത്തപ്പെട്ടവള്‍ എന്നു വിളിക്കപ്പെടും. പാവപ്പെട്ടവരിലും അധ്വസ്ഥിതരിലും പീഡിതനായ ക്രിസ്‌തുവിന്റെ മുഖം അവര്‍ കണ്ടു. അവനുവേണ്ടി രക്തം ചിന്തത്തക്കവിധം അവരെ സ്‌നേഹിച്ചു. റജീന മരിയ സ്വര്‍ഗത്തിലേക്കു വിളിക്കപ്പെട്ട ഫെബ്രുവരി 25, എല്ലാവര്‍ഷവും സഭാ നിയമപ്രകാരം പുണ്യദിനമായി ആചരിക്കട്ടെ.-ലത്തിനിലെഴുതി മാര്‍പാപ്പയുടെ കയ്യൊപ്പോടുകൂടിയ പ്രഖ്യാപനം വത്തിക്കാന്‍ പ്രതിനിധി വായിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി അതിന്റെ ഇംഗ്ലീഷ്‌ പരിഭാഷനടത്തി. സിസ്റ്റര്‍ റാണി മരിയായുടെ സവിശേഷ തിരുശേഷിപ്പ്‌ കുത്തേറ്റു മുറിഞ്ഞ വാരിയെല്ലാണ്‌. ഇതു ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ്‌ സമൂഹത്തിന്റെ ആലുവ ജനറേറ്റിലാണു സൂക്ഷിക്കുക. പ്രഖ്യാപനച്ചടങ്ങുകള്‍ക്കിടെ വേദിയില്‍ മുഖ്യസ്ഥാനത്തു പ്രതിഷ്‌ഠിച്ചിരുന്നതും ഇതാണ്‌. സിസ്റ്റര്‍ റാണി മരിയയെ വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിച്ച ചങ്ങ്‌ വീക്ഷിക്കാന്‍ ഘാതകന്‍ സമന്ദര്‍സിങും എത്തിയിരുന്നു.